ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ടോറൊന്റോയ്ക്ക് അനുഗ്രഹീത തുടക്കം

സഭയുടെ ദൗത്യം ശിഷ്യരാക്കുക; ശിഷ്യന്മാരുടെ ദൗത്യം ഗുരുവിനെ പോലെ ആകുക: പാസ്റ്റർ സന്തോഷ്‌ തര്യൻ

KE News Desk Canada

 


ടോറൊന്റോ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ടോറൊന്റോ സഭയുടെ പ്രവർത്തനങ്ങൾക്ക് അനുഗ്രഹീത തുടക്കം. ജൂൺ 16 ഞായറാഴ്ച രാവിലെ 10ന് 23 Gage Ave വച്ച് പ്രാർത്ഥിച്ചു സഭായോഗവും പ്രവർത്തനങ്ങളും ആരംഭിച്ചു.

സഭായോഗത്തിന് പാസ്റ്റർ എബിൻ അലക്സ് നേതൃത്വം നൽകി.

സഭയുടെ ശുശ്രുഷകൻ പാസ്റ്റർ സാം ചാൾസ് സങ്കീർത്തനം 103 വായിക്കുകയും സഭ തുടങ്ങുവാൻ ദൈവം നൽകിയ നിയോഗത്തെയും അതിന്റെ പിന്നിലെ ദൈവീക കരങ്ങളെ പറ്റിയും സംസാരിച്ചു.

തുടർന്ന് ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സന്തോഷ്‌ തര്യൻ ദൈവവചനത്തിൽ നിന്ന് സംസാരിക്കുകയും പാസ്റ്റർ സാം ചാൾസിനെയും കുടുംബത്തെയും ദൈവസഭയുടെ ശുശ്രുഷക്കായി പ്രാർത്ഥിച്ചു നിയോഗിച്ചു.
മഹാനിയോഗത്തിന് ഊന്നൽ നൽകി സഭയെ വളർത്തുക എന്ന അപ്തവാക്യത്തെ ആസ്പദമാക്കി നടത്തിയ സന്ദേശത്തിൽ സഭയുടെ ദൗത്യം ശിഷ്യരാക്കുക; ശിഷ്യന്മാരുടെ ദൗത്യം ഗുരുവിനെ പോലെ ആകുക എന്ന മിഷൻ സന്ദേശം ദൈവമക്കളെ ബലപ്പെടുത്തി.

ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് അമേരിക്കയുടെ ജനറൽ സെക്രട്ടറി ജോൺസൻ ഉമ്മൻ മുൻ ജനറൽ സെക്രട്ടറി ജെയിംസ് ഉമ്മൻ തുടങ്ങി അനുഗ്രഹീത ദൈവദാസന്മാരുടെ സാനിധ്യം അനുഗ്രഹമായി.

സഭയുടെ തുടർന്നുള്ള ശുശ്രുഷകൾക്ക് പാസ്റ്റർ സാം ചാൾസ് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് +1 (647) 237-8790 or +1 (306) 251-0123

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.