എന്റെ ജീവിതത്തെ മാറ്റിയ വ്യത്യസ്തമായ ഒരു ക്യാമ്പ്

KE News Desk Canada

ഞാൻ കാനഡയിൽ വന്നിട്ട് കഴിഞ്ഞ ആഴ്ച 2 വർഷമാകുന്നു. കാനഡയിലെ പ്രധാനപ്പെട്ട സിറ്റിയായ ടോറോന്റോയിൽ നിന്ന് 1000 കിലോമീറ്റർ ദൂരെ ഒരു ചെറിയ പട്ടണത്തിൽ നിന്ന് വരുന്ന ഞാൻ ഒരു പെന്തെക്കോസ്ത് കുടുംബത്തിലാണ് ജനിച്ചു വളർന്നത്. ഇൻസ്റ്റാഗ്രാമിൽ പരസ്യം കണ്ടാണ് കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ഇമ്പാക്ട് ക്യാമ്പിന് ഞാൻ രജിസ്റ്റർ ചെയ്യുന്നത്. ആദ്യം തന്നെ രജിസ്റ്റർ ചെയ്തത് കൊണ്ട് എനിക്ക് 150 ഡോളർ ആയിരുന്നു ഫീസ്. പക്ഷെ എന്റെ ജോലി പോയത് കൊണ്ട് എനിക്ക് അത് വലിയൊരു ബാധ്യത ആയിരുന്നു. ക്യാമ്പിന് 2 ആഴ്ച മുൻപേ രജിസ്ട്രേഷൻ ടീം എന്നെ ഫോൺ ചെയ്തു അപ്പോൾ ഞാൻ എന്റെ അവസ്ഥ പറഞ്ഞപ്പോൾ പറഞ്ഞു സാരമില്ല എന്ന് ജോലി കിട്ടുന്നു അപ്പോൾ തന്നാൽ മതി രജിസ്ട്രേഷൻ ഫീസ് എന്ന് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം. അങ്ങനെ ഞാൻ ടോറോന്റോയിൽ എത്തി ചേർന്നപ്പോൾ എന്നെ മാത്രം പിക്ക് ചെയ്യാൻ ഒരു കാർ വരുന്നു. ഒന്നര മണിക്കൂർ വീണ്ടും യാത്ര ചെയ്തു ക്യാമ്പ് സെന്ററിൽ എത്തുന്നു. എനിക്ക് ആരെയും അവിടെ പരിചയം ഇല്ലാതെ അല്പം മടിച്ചാണ് ഞാൻ വന്നത്. പക്ഷെ അവിടെയുള്ളവർ എല്ലാവരും ഒരു വീട്ടിലെ ആളെ പോലെയാണ് എന്നെ കണ്ടത്. നാട്ടിൽ നിന്ന് ഈ രാജ്യത്തു വന്നു 2 വർഷം ദൈവമായി ഒരു ബന്ധവും ഇല്ലാതെ ആണ് ഞാൻ ഈ ക്യാമ്പ് പങ്കെടുക്കാൻ എത്തിയത്. എന്നാൽ ആദ്യത്തെ സെക്ഷൻ മുതൽ ദൈവം എന്നെ തൊട്ടു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഈ നാട്ടിൽ 20 വയസ്സുള്ള ഞാൻ ഒറ്റക്ക് ജീവിക്കുമ്പോൾ ഈ ലോകത്തിനു അടിമയായി അടിച്ചു പൊളി ജീവിതം ആയിരുന്നു. പക്ഷെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ഈ ക്യാമ്പിൽ എനിക്ക് ശരിക്കും അനുഭവിക്കാൻ കഴിഞ്ഞു. ഡോക്ടർ ബ്ലെസ്സൺ മേമമനയുടെയും പാസ്റ്റർ മാർക്ക് സ്‌മാൽവുഡിന്റെയും പ്രസംഗങ്ങൾ എന്നോടു മാത്രം ആണെന്ന് തോന്നുന്നു. ഞായറാഴ്ച ആരാധന കഴിഞ്ഞപ്പോൾ ഞാൻ ഒരു പുതിയ സൃഷ്ടിയായി മാറി. ഈ ക്യാമ്പിൽ കണ്ട ചില പ്രത്യേകതകൾ പറയട്ടെ, സാധാരണ കോൺഫറെൻസുകൾ പോലെ പ്രസിഡന്റ് സെക്രട്ടറി ഫോട്ടോസ് ഒന്നും ഒരു നോട്ടീസിലും കണ്ടില്ല. സ്റ്റേജിൽ ആരും ഇരിക്കുന്നില്ല, ആരും ആരെയും പുകഴ്ത്തി പറയാൻ സമയം എടുക്കുന്നില്ല. വർഷിപ്പ് കഴിയുമ്പോൾ നേരെ പ്രസംഗം തുടങ്ങുകയാണ് അവിടെ പ്രസംഗകൻ ആരാണെന്നു പോലും പറഞ്ഞു ഉയർത്താൻ പോലും സമയം കളയുന്നില്ല. മീറ്റിംഗിൽ ഉടനീളം ആത്മീക അന്തരീക്ഷം അനുഭവിക്കാൻ ഏതു കുഞ്ഞിനും സാധിക്കയും പ്രസംഗകർക്കും പാട്ടുകാർക്കും അവർക്കു സ്വതന്ത്രമായി ശുശ്രുഷിക്കാൻ അവസരം ലഭിക്കുന്നു എന്നുള്ളതും വ്യക്തമാണ്. കൂടാതെ അവസരങ്ങൾ കൊടുക്കാനായി ഒന്നും ചെയ്യുന്നത് കണ്ടില്ല. ഫുഡിനെ പറ്റി പറയുകയാണേൽ ഒരു രക്ഷയുമില്ല. ഞാൻ നാട്ടിൽ നിന്ന് വന്നിട്ട് ഇത്രയും രുചികരമായ നാടൻ ഭക്ഷണങ്ങൾ കഴിക്കുന്നത് ആദ്യമായിട്ടാണ്. അവിടെ ആണേലും അടുക്കും ചിട്ടയോടും ഭക്ഷണം വിളമ്പുന്ന ഒരു കൂട്ടം ചേട്ടന്മാർ അഹോരാത്രം അദ്ധ്വാൻസിക്കുന്നതു കണ്ടു. വോളന്റീർസ് ആണേൽ ഏത് സമയവും സഹായിക്കാൻ റെഡി ആണ്. താമസവും അടിപൊളി ആയിരുന്നു. എന്റെ പഴയ കോൺവെന്റ് സ്കൂൾ ജീവിതം ഓർമ വന്നു. പിന്നെ ആ സ്ഥലം, എന്റെ ജീവിതത്തിൽ അത്രയും മനോഹരമായ ഒരു റിസോർട് സെറ്റ് അപ്പ് സ്ഥലം വേറെ ലെവൽ തന്നെ ആണ്. എല്ലാം കഴിഞ്ഞു ഇതിന്റെ സംഘാടകർ സൗജന്യമായി തന്നെ ടോറോന്റോയിൽ കൊണ്ടു വിട്ടു യാത്ര അയച്ചു. ആകെ മൊത്തം ഒരു VIP treatment. ഇപ്പോൾ ഞാൻ IMPACT 2024 ക്യാമ്പ് ശരിക്കും മിസ് ചെയ്യുന്നു. ഞാൻ ഇതൊക്കെ എഴുതി കുറിക്കുന്നത്, എന്നെ പോലെ ആരെങ്കിലും ഏതെങ്കിലും വിദൂര സ്ഥലങ്ങളിൽ താമസിക്കുന്നുണ്ടെകിൽ ഇങ്ങനെയുള്ള ക്യാമ്പുകളിൽ വരിക സംബന്ധിക്കുക. ഒരായിരം നന്ദി കാനഡ സ്പിരിച്യുൽ ഗ്രൂപ്പ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.