യു.പി.എഫ് , യു എ ഇ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സ്റ്റുഡൻസ് ക്യാമ്പ് ആഗസ്റ്റ് 22 മുതൽ

ഷാർജ: പുതുതലമുറയിൽ അവധിക്കാലത്തിന്റ ആലസ്യത്തിലും, ക്രിസ്തു ചൈതന്യത്തിന്റെ നവോന്മേഷം പകർന്നുകൊണ്ട് ഷാർജയിലെ പെന്തക്കോസ്ത് കൂട്ടായ്മകളുടെ ഐക്യവേദിയായ യുപിഎഫ് യുഎഇ, തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നൊരുക്കുന്ന അവധിക്കാല സ്റ്റുഡൻസ് ക്യാമ്പ് ഓഗസ്റ്റ് 22, 23, 24, തീയതികളിൽ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 4 മണി വരെ ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. മൂന്നു വയസ്സ് മുതലുള്ള കുഞ്ഞുങ്ങളെ ഉൾപ്പെടുത്തി വിവിധ ഏജ് ഗ്രൂപ്പുകളിലായി “സിസ്റ്റം അൺലോക്ക്” എന്ന തീമിൽ അധിഷ്ഠിതമായി ക്ലാസുകൾ നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് www.upfuae.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. യു.പി.എഫ് പ്രസിഡന്റ് പാസ്റ്റർ :ഷിബു വർഗീസ്, സെക്രട്ടറി ബ്രദർ ജേക്കബ് ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.