യു പി എഫ് കെ 2024 ലെ പ്രഥമ പ്രവർത്തക സമ്മേളനവും ദൈവദാസന്മാരുടെ സ്വീകരണ യോഗവും നടന്നു

കുവൈറ്റ് സിറ്റി: നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും, അഹമ്മദി സെൻ്റെ പോൾസ് ചർച്ചിലും ഉൾപ്പെട്ട 18 സഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യു പി എഫ് കെ) യുടെ 2024 ലെ പ്രഥമ പ്രവർത്തക സമ്മേളനവും ദൈവദാസന്മാരുടെ സ്വീകരണവും ജൂൺ 9 വെള്ളിയാഴ്ച 3 പിഎം നു അബ്ബാസിയയിലുള്ള സെന്റ്ബേസിൽ ഓർത്തഡോക്സ് ചർച്ചിന്റെ പ്രയർ ഹാളിൽ വച്ച് നടന്നു.
പാസ്റ്റർ എബി ടി. ജോയി (പ്രോഗ്രാം കൺവീനർ) അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ബിജിലി സൈമൺ (ഷാരോൺ ഫെലോഷിപ് ചർച്ച്), പാസ്റ്റർ ജോസ് ജോർജ് (കുവൈറ്റ് ഏ ജി) എന്നിവർ പ്രാർത്ഥനയും പാസ്റ്റർ തോമസ് ബേബി (ഐ പി സി, കെ പി എ) സങ്കീർത്തനവും, ബ്രദർ സാംകുട്ടി സാമുവേൽ (ജനറൽ കൺവീനർ ) സ്വാഗതവും അറിയിച്ചു.
ഈ വർഷം പുതിയതായി കുവൈറ്റിൽ സഭാ ചാർജ് ഏറ്റെടുത്ത കർതൃദാസന്മാരായ പാ. ബിജു ജോയി (ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ്), പാ. ഷിബു മാത്യു (ഫസ്റ്റ് എ ജി), പാ. അലക്സ് പി കുര്യൻ (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്) എന്നിവരെ ബ്ര. റോയി കെ. യോഹന്നാൻ (അഡ്വൈസറി ബോർഡ് അംഗം) പരിചയപ്പെടുത്തുകയും യു പി എഫ് കെ എക്സിക്യൂട്ടീവ് അംഗങ്ങൾ അവർക്ക് സ്നേഹോപകാരം കൈമാറി. പാസ്റ്റർമാരുടെ മറുപടി പ്രസംഗത്തിന് ശേഷം പാസ്റ്റർ ജോസ് തോമസ് (ബെഥേൽ എ ജി) അവരെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. തുടർന്ന് പാസ്റ്റർ അലക്സ് പി കുര്യൻ (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്) ദൈവവചന ശുശ്രുഷ നടത്തി.
ബ്രദർ സിനു ഫിലിപ്പ് (ജനറൽ സെക്രട്ടറി) അന്നൗൺസ്‌മെന്റും ബ്രദർ ജേക്കബ് മാമ്മൻ (ട്രെഷറർ) നന്ദിയും രേഖപ്പെടുത്തി. പാസ്റ്റർ സുജു ജോണിന്റെ (ശാരോൻ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ്) പ്രാർത്ഥന ആശീർവാദത്തോടെ മീറ്റിംഗ് പര്യവസാനിച്ചു.
യു പി എഫ് കെ കൊയർ ഗാനങ്ങൾ ആലപിച്ചു. യു പി എഫ് കെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കോർഡിനേറ്റേഴ്‌സ്, സബ് കോർഡിനേറ്റേഴ്‌സ് കുവൈറ്റിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ കർത്തൃദാസന്മാർ സഭാ പ്രതിനിധികൾ അതോടൊപ്പം ധാരാളം ദൈവമക്കൾ ഈ യോഗത്തിൽ സംബന്ധിച്ചു.
ഈ വർഷം യു പി എഫ് കെ യുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.