ലേഖനം: പ്രതികൂലങ്ങളെ അതിജീവിക്കുന്ന ദൈവപ്രവർത്തി | ജോളി റോണി, കുവൈറ്റ്‌

ലോകത്തിൽ കഷ്ടമുണ്ട് എങ്കിലും ധൈര്യപ്പെടുവിൻ ലോകത്തെ ജയിച്ചവൻ നമ്മോട് കൂടെ ഉണ്ട് എന്ന് അരുളി ചെയ്തവനായ കർത്താവ് ക്രിസ്തീയ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തുണനിൽക്കുന്നു. ക്രിസ്തുവിന് വേണ്ടി ജീവിതം സമർപ്പിക്കപ്പെട്ട ഏവർക്കും എതിരുകൾ ഉണ്ട്, പ്രതികൂലങ്ങൾ ഉണ്ട് അത് പലരീതിയിൽ കടന്നുവരും ഭവനങ്ങളിൽ നിന്നും ബന്ധത്തിൽ നിന്നും സമൂഹത്തിൽ നിന്നും എന്നാൽ ലോകത്തെ ജയിച്ചവനായ ക്രിസ്തു നമ്മോടൊപ്പം ഉള്ളതുകൊണ്ട് ശത്രു നമ്മെ പരാജയപ്പെടുത്തുവാൻ ദൈവം അനുവദിക്കില്ല ദൈവത്തിന്റെ ദാസനായ മോശ നയിക്കുന്ന തന്റെ ജനത്തോട് മരുഭൂമിയിൽ വെച്ച് ഇങ്ങനെ ആഹ്വാനം ചെയ്യുന്നു “നിന്നോട് എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുൻപിൽ തോൽപ്പിക്കുമാറാക്കും”. നമുക്ക് വേണ്ടി യഹോവ യുദ്ധം ചെയ്യും മറ്റൊരു ഭാഗത്ത് മോശ തന്നെ ജനത്തോട് പറയുന്നു ഒരു വഴിയായി വരുന്ന ശത്രുവിനെഏഴ് വഴിയായി ഓടിക്കുമാറാക്കിയവൻ ഇസ്രയേലിന്റെ ദൈവത്തിൽ ആശ്രയിക്കുന്നവരെ ഒരുനാളും തള്ളിക്കളയില്ല ശത്രു പലപ്പോഴും നമ്മുടെ തലമുറയുടെ ഭാവിതലങ്ങളിലും ആത്മീയ ജീവിതത്തിലും മാനസികമായും ശാരീരികയുമായും നമ്മോട് പൊരുതുവാൻ നോക്കും എന്നാൽ ക്രിസ്തു ആവുന്ന പാറമേൽക്രിസ്തിയ ജീവിതം അടിസ്ഥാനമിട്ടു ജീവിക്കുന് നഒരു ഭക്തനെയും ശത്രുവിന് തകർക്കുവാൻ കഴികയില്ല തിരുവചനത്തിൽ നാം വായിക്കുന്ന ഒരു ഭാഗമുണ്ട് ശത്രുവിന്റെ ചിന്തകൾ എപ്പോഴും ഞാൻ പിന്തുടരും, പിടിക്കും, കൊള്ളപങ്കിടും, എന്റെ ആശ അവരാൽപൂർത്തിയാക്കും എന്റെ കൈ അവരെ നിഗ്രഹിച്ചു എന്ന് ശത്രു പറയും, എന്നാൽ യഹോവയുടെ ബലമുള്ള കരം ശത്രുവിന്റെ കരത്തിൽ നിന്നും നമ്മെ വിടുവിക്കും. അതിന് ദൃഷ്ടാന്തമായി പുറപ്പാട് പുസ്തകത്തിൽ നമുക്ക് കാണുവാൻ കഴിയും ഫറവോനും സൈന്യവും ഇസ്രയേൽ മക്കളെ പിന്തുടർന്നു എന്നാൽ ദൈവത്തിന്റെ കരം തന്റെ ജനത്തിന് വേണ്ടി ഇടപെട്ടു ഒരു കിഴക്കൻ കാറ്റിനെ സമുദ്രത്തിൻമേൽ അടിപ്പിച്ചു സമുദ്രത്തിലെ വെള്ളം വറ്റിച്ച് ഉണങ്ങിയ നിലമാക്കി തന്റെ ജനത്തെ അതിൽ കൂടി നടത്തി എന്നാൽ എതിരാളികളായ ഫറവോനും സൈന്യവും ഇസ്രായേൽ മക്കളെ പിന്തുടർന്നപ്പോൾ ആ കടലിൽ മുക്കികളഞ്ഞു അവരിൽ ഒരുത്തൻ പോലും ശേഷിച്ചില്ല എന്ന് തിരുവചനത്തിൽനാം വായിക്കുന്നു പ്രിയരേ നമുക്കും എതിരാളികൾ ഉണ്ട് ആത്മീയജീവിതം ഒരു യുദ്ധപോർകളം തന്നെയാണ് നാം ഒന്നിനും പോകണ്ട യഹോവ യുദ്ധ വീരനാണ് അവൻ നമുക്ക് വേണ്ടി യുദ്ധം ചെയ്യും ദൈവജനത്തിന്റെ പ്രതികൂലത്തിലും ചെങ്കടൽ കൂടിപാതയെ വെട്ടിയവൻ തന്റെ ജനത്തെ ശത്രുവിന്റെ കരത്തിൽ നിന്നും വീണ്ടെടുത്തവൻ സങ്കീർത്തനകാരനോട് ചേർന്ന് നമുക്കും പാടുവാൻ കഴിയുമോ? നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവൻ നമ്മുടെ വൈരികളുടെ കയ്യിൽ നിന്നും നമ്മെ വിടുവിച്ചവൻ അവന്റെ ദയ എന്നേക്കും ഉള്ളത് ശത്രുവിന്റെ ആയുധങ്ങൾ ഒന്നും ഒരു ദൈവപൈതലിന് ഫലിക്കുകയില്ല ഒരിക്കൽ ദാവീദിന് നേരെ ഫെലിസ്ത്യ ശക്തികൾ ഇളകി വന്നപ്പോൾ ദൈവത്തിന്റെ ദാസനായ ദാവീദ് ഫെ ലിസ്ത്യരെ നോക്കിപറഞ്ഞത് “നീ വാളും, കുന്തവും വേലുമായി എന്റെ നേരെ വരുന്നു ഞാനോ നീ നിന്ദിച്ചിട്ടുള്ള ഇസ്രാ യേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു” (1ശമുവേൽ 17:45) ഒരു ദൈവപൈതലിന്റെ ആയുധം കർത്താവിന്റെ നാമമാണ് ദൈവത്തിന്റെ വചനവും, അത് ഇരുവായിത്തലയുള്ള വാൾ ആണ്, യേശു വിന്റെനാമത്തിലും വചനത്തിലും ആശ്രയിച്ചാൽ വലിയ ജയം നമുക്ക് നേരിടുവാൻ കഴിയും സകല നാമത്തിലും മേലായ നാമം യേശുവിന്റെ നാമം എല്ലാംമുട്ടും മടങ്ങും എല്ലാ നാവും ഏറ്റുപാടും യേശു മാത്രം കർത്താവ് എന്നു പറയുന്ന ഒരു സുദിനം നമ്മുടെ മുൻപിൽ വെളിപ്പെടുന്നു യെശയ്യാവ് തന്റെ പ്രവചന പുസ്തകത്തിൽ ഇങ്ങനെ വിളിച്ച് പറയുന്നു “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല”.

അതേ പ്രിയരേ കർത്താവിന്റെ ജനമായി നാം ജീവിക്കുമ്പോൾ നമ്മിൽ എതിരുകൾഉണ്ട് അവൻ ഉണ്ടാക്കുന്ന ആയുധത്തിന് അല്ലെങ്കിൽ ആ നിർമ്മാതാവിന് ഒരു ലക്ഷ്യം ഉണ്ടാകും, അത് ഏതുലക്ഷ്യത്തിനു വേണ്ടി നിർമ്മിച്ചോഅത് നിവർത്തികരിക്കുവാൻ ബദ്ധപെടുന്നു അത് നമ്മിലും തലമുറയുടെ ഭാവിവഴികളിലും ഭൗതിക മേഖലയിലും ആത്മീക ജീവിതത്തിലും അവൻ അത് ഉപയോഗിക്കുന്നു എന്നാൽ ഒരു ദൈവ പൈതലിന് ഇതൊന്നും ഫലിക്കയില്ല കാരണം പ്രാർത്ഥനയിലും വചന ധ്യാനത്തിലും ഉപവാസത്തിലും ദൈവവഴിയിലും നടന്നാൽ ശത്രുവിന്റെ യാതൊരു ആയുധവും ഫലിക്കയില്ല, നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെ ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിച്ച കർത്താവ് നാം ശത്രുക്കളെ സ്നേഹിക്കുക നമുക്ക് പോരാട്ടമുള്ളത് ജഡരക്തങ്ങളോടല്ല വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകത്തിലെ ദുഷ്ടആത്മ സേനയോടും അത്രെ അതുകൊണ്ട് ഓരോ ദൈവമക്കളും ദുർദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ട് ഉറച്ചുനില്പാ നുംകഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം എടുത്തു കൊൾവിൻ അരക്കു സത്യംകെട്ടണം നീതി എന്ന കവചം ധരിച്ചും സമാധാന സുവിശേഷത്തിനായുള്ളഒരുക്കം കാലിനു ചെരുപ്പാക്കിയും എല്ലാറ്റിനും മീതെ ദുഷ്ടന്റെ തീയമ്പു കളെയൊക്കെയും കെടുക്കുവാൻ തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ട് നിൽപിൻ രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആൽമാവിന്റെ വാളും കൈകൊൾവിൻ. സകല പ്രാർത്ഥനയാലും, യാചനയാലും ആത്മാവിൽ പ്രാർത്ഥിച്ചും അതിനായി ജാഗരിപ്പാൻ ദൈവം കൃപ നൽകുമാറാകട്ടെ ദൈവത്തിന്റെ ഭക്തനായ മോശ ജനത്തോട് പറഞ്ഞതുപോലെ ഭയപ്പെടേണ്ട ഉറച്ചുനിൽപ്പിൻ യഹോവ നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യും നിങ്ങൾമിണ്ടാതെ ഇരിക്കുവിൻ ജീവിതത്തിൽ കടന്നുവരുന്ന പല പ്രശ്നങ്ങളിലും പ്രതികൂലങ്ങളിലും ദൈവത്തിന്റെ പ്രവർത്തി കാണേണ്ടതിന് ദൈവ കരങ്ങളിൽ നാം ഏൽപ്പിച്ചു കൊടുക്കേണ്ടത് ആവശ്യമായിരിക്കുന്നു നമ്മുടെ നടപ്പ് ദൈവത്തിന് കാൽ ചുവടുകളിൽ തന്നെ എങ്കിൽ ഒരിക്കലും കർത്താവു നമ്മെ തള്ളിക്കളയുകയില്ല നമ്മുടെ കാൽ വഴുതുവാൻ അവൻ സമ്മതിക്കുകയുംഇല്ല നമ്മുടെ വീണ്ടെടുപ്പു കാരനായ കർത്താവ് നമ്മെ പരിപാലിക്കും വിശ്വാസത്തിലും യേശുക്രിസ്തുവിന്റെ പ്രത്യാശയിലും കർത്താവിന്റെ വരവിനായി ഒരുങ്ങുക ലോകത്തെ ജയിച്ചവൻ കൂടെയുണ്ട്, കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ.

സിസ്റ്റർ ജോളി റോണി, കുവൈറ്റ്‌.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.