മിഷൻ ചലഞ്ചും മെറിറ്റ് അവാർഡ് വിതരണവും നടന്നു

കുന്നംകുളം: വി. നാഗൽ കർമ്മസേനയുടെ അഭിമുഖ്യത്തിൽ നടന്ന മിഷൻ ചലഞ്ചും മെറിറ്റ് അവാർഡ് വിതരണവും വി നാഗൽ ഗാർഡൻ സെമിത്തേരി സംരക്ഷണ സമിതിയുടെ പ്രസിഡണ്ടും ചർച്ച ഓഫ് ഗോഡ് ഗുരിവായൂർ സെൻ്റർ മിനിസ്റ്റർ കുടിയായ പാസ്റ്റർ എം.ജി ഇമ്മാനുവേൽ ഉത്ഘാടനം ചെയ്തു. ഡോ. സാജൻ സി. ജേക്കബ് മിഷൻ സദ്ദേശം നൽകി. എസ്സ് എസ്സ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഫലകവും നൽകി അനുമോദിച്ചു. വൈസ് പ്രസിഡണ്ട് പാസ്റ്റർ അനിൽ തിമോത്തി, എം.പി. ഫിലിപ്പോസ്, ട്രഷറർ പാസ്റ്റർ ജോബി തോമസ് എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകി. സെക്രട്ടറി പാസ്റ്റർ സി.ഐ കൊച്ചുണ്ണി സ്വാഗതവും വിജു സി.ഐ നന്ദിയും പ്രകാശിപ്പിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading