പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ സെമിനാർ 9 ന്; മനോരമ മുൻ എഡിറ്റർ ജോജി ടി. സാമുവേൽ മുഖ്യ അതിഥി

ന്യുയോർക്ക്: കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ
ജൂൺ 9 ന് ഞായറാഴ്ച മാധ്യമ സെമിനാർ നടത്തപ്പെടും . യുഎസ് ഈസ്റ്റേൺ സമയം വൈകിട്ട് എട്ടിന് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്ന സെമിനാറിൽ മലയാള മനോരമ മുൻ എഡിറ്റർ ജോജി ടി സാമുവൽ മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് രാജൻ ആര്യപ്പള്ളി അധ്യക്ഷത വഹിക്കും. മാധ്യമപ്രവർത്തനങ്ങളെ പറ്റി പഠിക്കുവാൻ ആഗ്രഹിക്കുന്ന ഏവർക്കും സെമിനാർ പ്രയോജനകരമാകുമെന്ന് സെക്രട്ടറി നിബു വെള്ളവന്താനം അറിയിച്ചു.

രാജൻ ആര്യപ്പള്ളിൽ പ്രസിഡൻറ്, സാം മാത്യൂ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറൽ സെക്രട്ടറി, പാസ്റ്റർ എബിൻ അലക്സ് ജോ സെക്രട്ടറി, ഡോ. ജോളി ജോസഫ് ട്രഷറാർ, ഡോ. ഷൈനി സാം ലേഡീസ് കോർഡിനേറ്റർ, വെസ്ളി മാത്യൂ മീഡിയ കോർഡിനേറ്റർ എന്നിവരാണ് കെ.പി.ഡബ്ള്യു.എഫ് ദേശീയ ഭാരവാഹികൾ.

Zoom ID : 81689418397 / Passcode : 226937

വാർത്ത: നിബു വെള്ളവന്താനം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.