സ്നേഹദീപം ടാലെന്റ് ടെസ്റ്റിൽ അസ്സംബ്ലീസ് ഓഫ് ഗോഡ് കുവൈറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി

കുവൈറ്റ്: മെയ് 24 വെള്ളിയാഴ്ച അബ്ബാസിയ ഇൻഡ്യൻ സെൻട്രൽ സ്കൂളിൽ നടത്തപ്പെട്ട സ്നേഹദീപം ടാലെന്റ് ടെസ്റ്റിൽ അസ്സംബ്ലീസ് ഓഫ് ഗോഡ് കുവൈറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിന് ലിറ്റിൽ ഫ്ലോക് ചർച്ചും, മൂന്നാം സ്ഥാനത്തിന് ബെഥേൽ ഫെയ്ത് മിനിസ്ട്രിസ് ചർച്ചും അർഹരായി.

പാസ്റ്റർ ജോസ് ഫിലിപ്പ് പ്രാർത്ഥിച്ച് ആരംഭിച്ച ടാലന്റ് ടെസ്റ്റ് വിവിധ സ്റ്റേജ്കളിലായി നടത്തപ്പെട്ടു. പ്രഗത്ഭരായ വിധി കർത്താക്കൾ വിധി നിർണ്ണയം നടത്തി. 20 സഭകളിൽ നിന്നുള്ള 250 – അധികം മത്സരാർത്ഥികൾ പങ്കെടുത്ത ടാലെന്റ്റ് ടെസ്റ്റിലെ വിജയികൾക്ക് മത്സരാനന്തരം, നടത്തപ്പെട്ട സമ്മേളനത്തിൽ, തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി ട്രോഫികൾ വിതരണം ചെയ്തു. വിവിധ സഭാ ശുശ്രൂഷകന്മാർ പൊതു പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.സഭാവ്യത്യാസം കൂടാതെ വിവിധ സഭകളിൽ നിന്നുള്ള സഹോദരങ്ങൾ ഒത്തു കൂടിയ ഈ സംരംഭം പ്രത്യേക സന്തോഷം ഉളവാക്കുന്നതായിരുന്നു. പാസ്റ്റർ റോണി ചെറിയാന്റെ നേത്യ ത്വത്തിൽ നടത്തപ്പെട്ട വർഷിപ്പ്, കൂടി വന്നവർക്ക് ആത്മിക അനുഗ്രഹമായി.

പാസ്റ്റർ അലക്സ് കുരിയൻ, പാസ്റ്റർ ജോസ് തോമസ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സമർപ്പണത്തോടെയുള്ള വോളന്റീയർസിന്റെ പ്രവർത്തനങ്ങൾ മികച്ചതായിരുന്നു.
പാസ്റ്റർ സാം തോമസ്, ഇവാ. ഷാജി തോമസ്, വില്യം കെ., മെൽവിൻ കോര, സാം ടി. ജോർജ്, ജോബി ജേക്കബ്, മാത്യു ജോൺ, രാജു വർഗീസ് എന്നിവർ സ്നേഹദീപത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സൗജന്യമായി പ്രസിദ്ധീകരിക്കുന്ന സ്നേഹദീപത്തിലൂടെ ലഭ്യമാകുന്ന ആത്മീക വിഭവങ്ങൾ അനേകരുടെ ആത്മീകാഭിവൃദ്ധിക്കും,

തിരുവചനപഠനത്തിനും,ആശ്വാസത്തിനും കാരണമാകുന്നു. ആത്മീക വർദ്ധനവുകൾക്ക് ഉപകരിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതോടൊപ്പം, സുവിശേഷീകരണ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സ്നേഹദീപം ഊന്നൽ കൊടുക്കുന്നു. പ്രസിദ്ധീകരണം കൂടാതെ വിശ്വാസികളുടെ താലന്തുകൾ പരിപോഷിപ്പിക്കുന്നതോടൊപ്പം ഐക്യതയ്ക്കും സഹകരണത്തിനും കാരണമാകുന്ന വിധം കുവൈറ്റിലുള്ള എല്ലാ പെന്തെക്കോസ്ത് സഭകളെയും പങ്കെടുപ്പിച്ചു കൊണ്ട് 2004 മുതൽ നടത്തപ്പെടുന്ന മെഗാ ടാലന്റ് ടെസ്റ്റ് ദിവ്യാനുഭൂതി നൽകുന്നതാണ്. അതാതു സഭകൾക്ക് വേണ്ടി ഇങ്ങനെയുള്ള വേദികൾ ഒരുക്കപ്പെടുന്നുണ്ടെങ്കിലും,പൊതുവായി ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിച്ചത് സ്നേഹദീപം മിനിസ്ട്രിയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.