NACOG 2024 ഒരുക്കങ്ങൾ പൂർത്തിയാകുന്നു, പാസ്റ്റർ അനീഷ് തോമസും പ്രസംഗകരുടെ നിരയിൽ

നോർത്ത് കരോലിനയിലെ ഷാർലെറ്റ് പട്ടണത്തിൽ, NACOG കൂട്ടായ്മയുടെ 27മത് വാർഷിക സമ്മേളനം2024 ജൂലൈ 11 മുതൽ 14 വരെ ഷാർലെറ്റിൽ നടക്കുന്നതിനുള്ള വിപുലമായ ക്രമീകരങ്ങൾ കോൺഫറൻസ് കമ്മിറ്റിയുടെ പൂർത്തിയായി വരുന്നതായി പ്രസിഡണ്ട് പാസ്റ്റർ സൈമൺ ഫിലിപ്പ്, സെക്രട്ടറി വിജു തോമസ്, ട്രഷറർ ടിനു മാത്യു എന്നിവർ അറിയിച്ചു. ഷാർലെറ്റിലെ ബെഥേൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ദൈവസഭയുടെ നേതൃത്വത്തിലായിരിക്കും ആതിഥേയത്വം ക്രമീകരിക്കപ്പെടുന്നത്.

ഹിൽട്ടൺ ഷാർലെറ്റ് എയർപോർട്ട് ഹോട്ടൽ ആണ് സമ്മേളനത്തിനായി ക്രമീകരിച്ചിരിക്കുന്നത്. “Empowered by the immeasurable power of God” ദൈവത്തിന്റെ, അളക്കുവാൻ കഴിയാത്ത അത്യന്ത ശക്തിയാൽ നിറയുക” എന്ന ആപ്തവാക്കിനെ ആസ്പദമാക്കി നടത്തപ്പെടുന്ന ഈ ആത്മീയകൂടിവരവിൽ പരിശുദ്ധാത്മനിറവിൽ വചനം ശുശ്രൂഷിക്കപ്പെടുന്നതിനായി ദൈവം ഈ കാലഘട്ടത്തിൽ ശക്തമായി ഉപയോഗിക്കുന്ന പ്രസംഗകരും, ആരാധനക്ക് നേതൃത്വം നൽകുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടവരും പ്രാർത്ഥനാപൂർവ്വം തയ്യാറെടുപ്പുകൾ നടത്തിവരുന്നു.

അഭിഷേകത്തോടെ ദൈവവചനം പ്രഘോഷിക്കുന്ന പ്രസംകരുടെ നല്ല ഒരു നിര തന്നെ ഒരുക്കുന്നതിൽ നേതൃത്വം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന പാസ്റ്റർ അനീഷ് തോമസ് സമ്മേളനത്തിൽ പ്രസംഗിക്കുന്നതായിരിക്കും.
പ്രസ്തുത യോഗങ്ങളിലേക്ക് ഏവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading