മാതൃകയായി ക്രൈസ്തവ എഴുത്തുപുരയുടെ സന്നദ്ധ സംഘടനയായ ശ്രദ്ധ

യുഎഇ : യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയെ തുടർന്ന് ദുരിതമനുഭവിക്കുന്ന പ്രിയപ്പെട്ടവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു കൊടുത്തുകൊണ്ട് ക്രൈസ്തവ എഴുത്തുപുരയുടെ സന്നദ്ധ സംഘടനയായ ശ്രദ്ധ ഷാർജ എമിറേറ്റ്സിന്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചു. കഴിഞ്ഞ നാലു ദിവസമായി ഷാർജയുടെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർ വെള്ളകെട്ടിനാൽ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നു. വീടിനു പുറത്തിറങ്ങാൻ ആളുകൾക്ക് കഴിയുന്നില്ല ഇപ്പോഴും സ്ഥിതി രൂക്ഷമായി തുടരുന്നു. ചില സ്ഥലങ്ങളിൽ വൈദ്യുതി ഇല്ലാത്തതിനാൽ ലിഫ്റ്റുകൾ വർക്ക് ചെയ്യുന്നില്ല. പല ഫ്ലാറ്റുകളും ഇരുട്ടിലാണ്. ഫ്ലാറ്റുകൾക്കു താഴെ അരയറ്റം വെള്ളമാണ്.
പല കടകളും വെള്ളത്തിലാണ്. നിത്യോപയോഗ സാധനങ്ങൾക്കു ദൗർലഭ്യം, പകർച്ചവ്യാദി സാധ്യത, ഇരുട്ടിൽ ആയിരിക്കുന്നവർ, ഭക്ഷണം ഇല്ലാതെ ഭാരപ്പെടുന്നവർ, കുഞ്ഞുങ്ങൾ, രോഗികൾ, പ്രായമുള്ളവർ ഇവരെ ഓർത്ത് നമ്മുക്ക് പ്രാർത്ഥിക്കാം. ഷാർജ മുൻസിപ്പാലിറ്റിയും മറ്റ് സന്നദ്ധ സംഘടനകളും വളരെ പ്രശംസനീയമായി സേവനപ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

ഷാർജയിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് ഇപ്പോൾ കൂടുതൽ ബുദ്ധിമുട്ടുകൾ. ഈ മേഖലയിൽ ഫുഡ്‌, കുടി വെള്ളം വാട്ടർ ബലൂൺസ്, വെള്ളത്തിൽ ട്രാസ്‌പോർട്ടഷൻ ചെയ്യുവാൻ ഉപയുക്തമായ വസ്തുക്കൾ എന്നിവ വളരെ അത്യാവശ്യം ആണ്. ക്രൈസ്തവ എഴുത്തുപുരയുടെ സന്നദ്ധ വിഭാഗമായ ശ്രദ്ധയുടെ നേതൃത്വത്തിൽ ഈ ഭാഗങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading