പ്രഭാഷണത്തിലെ വ്യാഖ്യാനത്തിലുണ്ടായ തെറ്റുകൾ തിരുത്തി പാസ്റ്റർ. പി.സി ചെറിയാൻ

റാന്നി: തൻ്റെ പ്രഭാഷണത്തിലെ വ്യാഖ്യാനത്തിലുണ്ടായ തെറ്റുകൾ തിരുത്തി പാസ്റ്റർ. പി.സി ചെറിയാൻ. കഴിഞ്ഞ ദിവസം ചർച്ച് ഓഫ് ഗോഡ് ചെല്ലക്കാട് സഭയിൽ നടത്തിയ പ്രഭാഷണത്തിലുണ്ടായ വ്യഖ്യാനപിശക് ചൂണ്ടി കാണിച്ചുകൊണ്ട് സോഷ്യൽ മീഡിയായിൽ ഉയർന്ന വിമർശന ചർച്ചകൾക്ക് മറുപടിയായി സംസാരിക്കുകയായിരുന്നു പാസ്റ്റർ.പി സി ചെറിയാൻ. തനിക്ക് തെറ്റു സംഭവിച്ചുവെന്നും അത് തിരുത്തുന്നുവെന്നും തനിക്ക് ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹം നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചർച്ച് ഓഫ് ഗോഡ് സമൂഹത്തിൽ മാത്രമല്ല അന്തർദേശീയ വേദികളിലും മൂന്ന് പതിറ്റാണ്ടിലധികമായി പ്രഭാഷകനാണ് പാസ്റ്റർ.പി.സി ചെറിയാൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.