ഐപിസി പാമ്പാടി സെന്റർ പിവൈപിഎ പ്രതിഭകളെ ആദരിച്ചു

പാമ്പാടി : ഐപിസി പാമ്പാടി സെന്റർ പിവൈപിഎ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവജനങ്ങളെ ആദരിച്ചു.
സെന്റർ പിവൈപിഎ പ്രസിഡന്റ് ബ്രദർ ജോണി പി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ മുഖ്യ സന്ദേശം നൽകുകയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു.

ഹൈദ്രബാദിൽ നടന്ന ജൂനിയർ കബഡി ചാമ്പ്യാൻഷിപ്പിൽ കേരളത്തിനായി മത്സരിച്ച യോഷുവ അനീഷിനെയും, ഗോവയിൽ വച്ചു നടന്ന മാസ്റ്റേഴ്സ് ഹോക്കിയിൽ കേരളത്തിനായി വെങ്കലം നേടിയ അഖിൽ ജോൺ, സൺ‌ഡേ സ്കൂൾ പത്താം ക്ലാസ്സിലെ പാഠംഭാഗം മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കേസിയ മേരി വർഗീസിനെയുമാണ് ആദരിച്ചത്.
ഐപിസി പൂതിരി ടാബർനാക്കിൾ സഭാ ശുശ്രുഷകൻ പാസ്റ്റർ അനീഷ് പാമ്പാടിയുടെയും കൊച്ചുമോൾ അനീഷിന്റെയും മകനാണ് യോശുവ, ഏക സഹോദരൻ യെർമിയ അനീഷ്.കാസർഗോഡ് ജില്ലാ സ്പോർട്സ് അക്കാദമി പത്താം ക്ലാസ്സ്‌ വിദ്ധാർഥിയാണ് യോശുവ.
പാമ്പാടി ചിറക്കടവിൽ വീട്ടിൽ സി ജെ ജോണിന്റെയും സുമ ജോണിന്റെയും മകനാണ് അഖിൽ, ഏക സഹോദരൻ അമൽ.പാമ്പാടി ബെഥേൽ സഭാഗമാണ് അഖിൽ.
പാമ്പാടി ഫുഡ്‌നോട്സ് മാനേജരായി ജോലി ചെയ്യുന്നു.
കൊച്ചുമോൻ തോപ്പിലിന്റെയും ബീനാ തോമസിന്റെയും മകളാണ് കെസിയ. പരുമല മാർ ഗ്രീഗോറിയോസ് ആർട്സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആണ് കെസിയ,ഏക സഹോദരൻ കെവിൻ. വാഴൂർ ഹെബ്രോൻ സഭാഗമാണ്.
പാസ്റ്റമ്മാരായ കെ എ വർഗീസ്, ഷാജി മർക്കോസ്, സഹോദരമ്മാരായ കൊച്ചുമോൻ തോപ്പിൽ, ബാബു മാത്യു, സിസ്റ്റർ ഓമന ബാബു തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
സെന്റർ പിവൈപിഎ സെക്രട്ടറി പാസ്റ്റർ പി ആർ സന്തോഷ്‌ സ്വാഗതവും ട്രഷറാർ സിജി വി ജോൺ നന്ദിയും പറഞ്ഞു.
പാസ്റ്റർ അനീഷ് പാമ്പാടി, സഹോദരമ്മാരായ അനീഷ് മാത്യു, നോബി എബി തുടങ്ങിയവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.