ഹൈറേഞ്ച് മേഖല പിവൈപിഎ യുവജന ക്ലാസ്സും, സമ്മാനദാനവും

കട്ടപ്പന : ഹൈറേഞ്ച് മേഖല പിവൈപിഎയുടെ ആഭിമുഖ്യത്തിൽ യുവജന ക്ലാസ്സും, സമ്മാനദാനവും നടത്തപെടുന്നു. 2024 മെയ്‌ 1 ന് രാവിലെ 9:30 മുതൽ 1:30 വരെ നരിയൻപാറ ഐപിസി പെനിയേൽ സഭയിൽ വച്ചാണ് സമ്മേളനം നടക്കുന്നത്.
സുവി. ഷിബിൻ ജി. ശാമുവൽ(പ്രസിഡന്റ്, കേരള സ്റ്റേറ്റ് പിവൈപിഎ) ക്ലാസുകൾ നയിക്കും. ഗാനശുശ്രുഷയ്ക്ക് മേഖല ക്വയർ നേതൃത്വം നൽകും. ഈ സമ്മേളനത്തോട് അനുബന്ധിച്ച് താലന്ത്‌ പരിശോധന വിജയികൾക്കുള്ള സമ്മാനദാനവും, വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടത്തപെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഹൈറേഞ്ച് മേഖല പിവൈപിഎ ഭാരവാഹികൾ ഈ യുവജന സമ്മേളനത്തിന് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.