തെലങ്കാനയിൽ ക്രൈസ്തവ സ്ക്കൂളിന് നേരെ ഹി ഹനുമാൻ സേനാ പ്രവർത്തകരുടെ ക്രൂരമായ ആക്രമണം

ഹൈദരാബാദ് : തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ൻ്റ് മദർ തെരേസ സ്കൂ‌ൾ ഹനുമാൻ സേന പ്രവർത്തകർ അടിച്ചുതകർത്തു. മാനേജരായ മലയാളി വൈദികൻ ഫാ. ജയ്സൺ ജോസഫിനെ ക്രൂരമായി മർദിച്ചു. ജയശ്രീറാം വിളിപ്പിക്കുകയും ചെയ്തു.

ഹൈദരാബാദിൽനിന്ന് 225 കിലോമീറ്റർ അകലെയുള്ള ലക്‌സറ്റിപ്പെട്ട് എന്ന സ്ഥലത്ത് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. സ്കൂ‌ൾ യൂണിഫോം ധരിക്കുന്നതിന് പകരം ഹനുമാൻ ദീക്ഷ സ്വീകരിക്കുന്നവർ ധരിക്കുന്ന വേഷമിട്ട് കുറച്ച് കുട്ടികൾ സ്‌കൂളിലെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. യൂണിഫോം ധരിച്ചശേഷം അതിനു മുകളിൽ ആചാരപരമായ വേഷങ്ങളിടുന്നതിനു കുഴപ്പമില്ലെന്നും അല്ലെങ്കിൽ രക്ഷിതാക്കളെക്കൊണ്ട് പറയിക്കണമെന്നും സ്കൂൾ അധികൃതർ കുട്ടികളോട് പറഞ്ഞതാണ് പ്രകോപനമുണ്ടാക്കിയത്.
ആചാരപരമായ വേഷം ധരിക്കാൻ അനുവദിക്കുന്നില്ലെന്നു പറഞ്ഞ് ഒരാൾ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതോടെ വൻ ജനക്കൂട്ടം ജയ് ശ്രീറാം വിളിച്ചെത്തി. പ്രിൻസിപ്പലിനെ കാണണമെന്നു പറഞ്ഞാണ് ഇവരെത്തിയതെങ്കിലും മാനേജരായ ഫാ. ജയ്സണാണ് ഇവരോട് സംസാരിച്ചത്. ഇതിനിടെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

സ്കൂ‌ളിലെ മറ്റ് ജീവനക്കാർ ഇടപെട്ടാണ് ആക്രമണത്തിൽനിന്നു രക്ഷിച്ചത്. പോലീസും സ്ഥലത്തെത്തി. അക്രമികൾ സ്കൂൾ അടിച്ചുതകർക്കുകയും മദർ തെരേസയുടെ പ്രതിമ തകർക്കുകയും ചെയ്തു‌.

ആചാരവേഷം ധരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് വൈദികർ പറഞ്ഞു. കത്തോലിക്കാ വൈദികനെ ജയ്ശ്രീരാം വിളിപ്പിച്ച ഹനുമാൻ സേനയുടെ നീചപ്രവൃത്തിയെ അപലപിക്കുന്നതായി എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.