അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നിലയ്ക്കാത്ത പ്രാർത്ഥനയ്ക്ക് ഇന്ന് ഇരുനൂറാം ദിവസം വൈകിട്ട് 8 ന് സ്തോത്ര പ്രാർത്ഥന

വാർത്ത: ഷാജൻ ജോൺ ഇടക്കാട്

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ ഡിപ്പാർട്ട്മെന്റ് ആരംഭിച്ച നിലയ്ക്കാത്ത പ്രാർത്ഥന ഇന്ന് ഇരുനൂറ് ദിവസം പിന്നിടുന്നു. വൈകിട്ട് 8 ന് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രത്യേക സ്തോത്ര പ്രാർത്ഥനയിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് എന്നിവർ മുഖ്യസന്ദേശം നല്കും. കുവൈറ്റ് എ ജി ക്വയർ ഗാനശുശ്രുഷ നയിക്കും.പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള ആമുഖ പ്രസ്താവന നടത്തും. ഷാജൻ ജോൺ ഇടയ്ക്കാട് പ്രത്യേക പ്രയർ ബുള്ളറ്റിൻ പ്രകാശനം നിർവ്വഹിക്കും. പ്രയർ ഡിപ്പാർട്ട്മെൻറ് അംഗം പാസ്റ്റർ കെ.സി.കുര്യാക്കോസ് സങ്കീർത്തനവായനയും സ്തോത്രപ്രാർത്ഥനയും നയിക്കും. പാസ്റ്റർ പോൾയാനി ജയരാജ്, യു.കെ, സഹോദരിമാരായ ആൽഫി മസ്കറ്റ്, ഷൈനി മോനച്ചൻ കുണ്ടറ, സോജി ബന്നി ഡൽഹി, മഞ്ജു സുമേഷ് കുന്നംകുളം, റാണി ജോൺസൻ തൊടുപുഴ, സഹോദരൻമാരായ ജോയൽ അഗസ്റ്റിൻ ദുബൈ, ലോറൻസ് യോഹന്നാൻ തിരുവനന്തപുരം, സ്വാൻകുട്ടി ഡാനിയേൽ യു.എസ്.എ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയാതെയാണ് ഇരുനൂറ് ദിനം പിന്നിടുന്നത്. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. പ്രാർത്ഥനാ സംബന്ധിയായ വ്യത്യസ്തങ്ങളായ ആത്മീക പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെന്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ), മനോജ് വർഗീസ് (സെക്രട്ടറി), ഡി.കുമാർ ദാസ് (ട്രഷറാർ), കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), എം.ജെ.ക്രിസ്റ്റഫർ ( കമ്മിറ്റി മെമ്പർ) എന്നിവർ നേതൃത്വം നല്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.