റവ.ജോണി എ. ജോർജ് അക്കരെ നാട്ടിൽ

കോട്ടയം. ദീർഘകാലം വടക്കേ ഇന്ത്യൻ സുവിശേഷീകരണത്തിൽ പങ്കാളിയായിരുന്ന കോട്ടയം അയർക്കുന്നം അക്കക്കേതിൽ റവ.ജോണി എ. ജോർജ് (57) കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു. ഏപ്രിൽ 3 ന് പെട്ടെന്ന് ഉണ്ടായ ശാരീരിക അസ്വാസ്ഥ്യം നിമിത്തം തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ഹോസ്‌പിറ്റലിൽ അഡ്‌മിറ്റ് ആയിരുന്നു.

ഒ .എം (1985-1991).ജി.എഫ്.എ (1991-2014), സി എഫ്.ഐ (2014-2019) ട്രാൻസ്ഫോർമേഷൻ ഇന്ത്യ മൂവ്മെൻറ് (2019 -) എന്നീ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മൃതദേഹം ഏപ്രിൽ 17 ന് ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ തിരുവല്ല ബിലിവേഴ്‌സ് ചർച്ച് ഹോസ്‌പിറ്റൽ ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും.

സംസ്കാര ശുശ്രൂഷ 18 ന് വ്യാഴാഴ്‌ച രാവിലെ 9 ന് അയർക്കുന്നത്തുള്ള ഭവനത്തിൽ ആരംഭിയ്ക്കും. തുടർന്ന് അയർക്കുന്നം എ ജി ഹെബ്രോൺ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: ഷൈനി
മക്കൾ: അനീഷ്, അനീറ്റ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.