ഒരുക്കങ്ങൾ പൂർത്തിയായി :-അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ കൺവൻഷൻ ഇന്ന് മുതൽ

കായംകുളം : അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷന്റെ സെക്ഷൻ കൺവൻഷൻ 2024 ഇന്ന് മുതൽ 14 ഞായർ വരെ തഴവാമുക്ക് ഏ ജി ചർച്ചിന്റെ സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടത്തപെടും. സെക്ഷൻ പ്രസ്ബിറ്റർ റവ. ഫിന്നി ജോസഫ് കൺവൻഷൻ ഉദ്ഘാടനം നിർവഹിക്കും.എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 9 വരെയും, വെള്ളി പകൽ ഉപവാസ പ്രാർത്ഥനയും ശനി പകൽ യുവജന മീറ്റിങ്ങും ഞായർ പൊതുസഭായോഗവും നടക്കും.റവ. ഡോ. കെ ജെ മാത്യു, പാസ്റ്റർ. കെ ജെ തോമസ് കുമിളി, പാസ്റ്റർ. റെജി മാത്യു ശാസ്താംകോട്ട, പാസ്റ്റർ.സി എക്സ് ബിജു, പാസ്റ്റർ. ഷിബിൻ ജി ശാമുവേൽ, റവ. റ്റി വി പൗലോസ്, റവ. രാജൻ എബ്രഹാം എന്നിവർ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രുഷിക്കും.ഹെവൻലി ബീറ്റ്സ്, കൊട്ടാരക്കര സംഗീത ശുശ്രുഷ നയിക്കും.

പ്രസ്റ്റിൻ പി ജേക്കബ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.