തോന്ന്യാമല ഏ.ജി ചർച്ച് വി.ബി.എസ്സിന് അനുഗ്രഹീത സമാപ്തി

പത്തനംതിട്ട: തോന്ന്യാമല ഏ. ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ എക്സൽ മിനിസ്‌ട്രിസ്സുമായി ചേർന്ന് സംഘടിപ്പിച്ച വി.ബി.എസ്സിന് അനുഗ്രഹീത സമാപ്തി. 2024 ഏപ്രിൽ 1 മുതൽ 6 വരെ തോന്ന്യാമല ഏ. ജി ചർച്ചിൽ വെച്ച് നടന്ന വി.ബി.എസ്സിൽ ഏകദേശം നൂറോളം കുട്ടികൾ പങ്കെടുക്കുകയും, 12 കുഞ്ഞുങ്ങൾ ദൈവത്തിനായി സമർപ്പിക്കുകയും ചെയ്തു. ‘എ ഐ ജൻ’ എന്നതായിരുന്നു ഈ വർഷത്തെ വി. ബി. എസ്സ് തീം. പുതിയ പാട്ടുകൾ, ആക്ഷൻ സോങ്, വചന പഠനം, ഗയിമുകൾ, പപ്പറ്റ് ഷോ, മാജിക്ക് എന്നിവയിലൂടെ കുട്ടികളെ കൂടുതലായി ദൈവത്തിങ്കലേക്ക് അടുപ്പിക്കുവാൻ ഇടയായതായി സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.