വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ബൈബിൾ സ്റ്റഡിയും കൺവൻഷനും ആരംഭിച്ചു

ഡൽഹി: വെസ്റ്റ് ഡൽഹിയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത വേദിയായ വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബൈബിൾ സ്റ്റഡിയും കൺവൻഷനും ഇന്ന് കരോൾബാഗ് ആൽഫ ഗാർഡനിൽ ആരംഭിച്ചു.
രാവിലെ 10നു ബൈബിൾ സ്റ്റഡിയും വൈകിട്ട് 6നു കൺവൻഷനുമാണ് നടക്കുന്നത്. പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ പ്രഭാഷകനാണ്. പാസ്റ്റർ ഹാൻസൺ എ തോമസ് പരിഭാഷ നിർവഹിച്ചു. പാസ്റ്റർ കെ ജി മത്തായി അധ്യക്ഷത വഹിച്ചു. “നിനക്കുള്ളത് മുറികെ പിടിക്ക” എന്നതാണ് ചിന്താവിഷയം. പാസ്റ്റർമാരായ എം കെ ബെന്നി, സജോയ് വർഗീസ്, പാസ്റ്റർ ബാബു കെ ജോൺ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. WDPF ക്വയർ ഗാനങ്ങൾ ആലപിച്ചു. യോഗം 14ന് സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading