13-ാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫെറൻസ് (അഡലൈഡ് 2024) ഏപ്രിൽ 12 മുതൽ അഡലൈഡിൽ

അഡലൈഡ് : 13-ാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫെറൻസിന്റെ ഉത്‌ഘാടനം ഏപ്രിൽ വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നാഷണൽ പ്രിസിഡന്റ് പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി നിർവഹിക്കുന്നു.
ഏപ്രിൽ 12 ,13 ,14 തീയതികളിൽ അഡലൈഡ് സാൻ ജിയോർജിയോ ലാ മേലോറ കമ്മ്യൂണിറ്റി സെന്ററിൽ (11 Henry Street, Payneham 5070) വച്ച് നടക്കുന്ന കോൺഫറൻസിൽ റവ. ഡോ. സാബു വർഗീസ് (U S A). പാസ്റ്റർ തോമസ് ജോർജ് ( ഐ പി സി ജനറൽ സെക്രട്ടറി ) എന്നിവരെ കൂടാതെ സ്വദേശത്തും വിദേശത്തുമുള്ള അനുഗ്രഹീത കർതൃ ദാസന്മാരും ദൈവ വചനം ശുശ്രുഷിക്കുന്നതാണ്. സുപ്രസിദ്ധ ക്രിസ്ത്യൻ ഗായകനായ പാസ്റ്റർ ലോഡ്സ് ആൻഡ് ആൻറണി ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതായിരിക്കും.

അഡലൈഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് ചർച്ചിന്റെ സഹകരണത്തോടെയാണ് ഈ വർഷത്തെ കോൺഫറൻസ് നടത്തപ്പെടുന്നത്. കോൺഫറൻസിന്റെ ഈ വർഷത്തെ തീം “എഴുന്നേറ്റ് പ്രകാശിക്ക” (യെശയ്യാവ് 60:1) എന്നതാണ്. ശനിയാഴ്ച പകൽ യുവാക്കൾക്കും കുടുംബങ്ങൾക്കും സ്ത്രീകൾക്കും വേണ്ടി പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും ഞായറാഴ്ച സഭായോഗത്തിന് കർതൃ മേശ ഉണ്ടായിരിക്കും. സഭായോഗത്തിനും ശേഷം പൊതുയോഗത്തോടെ ഈ വർഷത്തെ കോൺഫറൻസ് സമാപിക്കും.

ദൈവത്തിൻറെ അളവറ്റ കൃപയാൽ ദൈവജനത്തിന്റെ അകമഴിഞ്ഞ സഹകരണത്താലും കഴിഞ്ഞ വർഷങ്ങളിൽ നടന്ന കോൺഫറന്സുകളെയല്ലാം വളരെ അനുഗ്രഹമായിരുന്നു. മുൻ വർഷങ്ങളിലേതു പോലെ എല്ലാ ദൈവമക്കളുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി, പാസ്റ്റർ ഏലിയാസ് ജോൺ, ബ്രദർ സന്തോഷ് ജോർജ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.