അപ്കോൺ (APCCON) സംയുക്ത ആരാധനയ്ക്ക് അനുഗ്രഹീതസമാപ്തി

KE NEWS DESK UAE

അബുദാബി: പരിശുദ്ധാത്മാവിന്റെ നവ ചൈതന്യം പകർന്ന് അബുദാബി പെന്തക്കോസ്ത് സമൂഹങ്ങളുടെ ഐക്യ കൂട്ടായ്മയായ അപ്കോൺ ഒരുക്കിയ സംയുക്ത ആരാധന അനുഗ്രഹീതമായി സമാപിച്ചു.

അപ്കോൺ പ്രസിഡന്റ് പാസ്റ്റർ. എബി. എം.വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ പാസ്റ്റർ. എം ജെ ഡൊമിനിക് , മുഖ്യ സന്ദേശവും, പാസ്റ്റർ. പി എം ശാമുവേൽ തിരുവത്താഴ ശുശ്രൂഷയും,പാസ്റ്റർ. ഷിബു വർഗീസ് സങ്കീർത്തന ശുശ്രൂഷയും നിർവഹിച്ചു.അംഗത്വ സഭകളിലെ ശുശ്രൂഷകന്മാർ വിവിധ സെക്ഷനുകളിൽ പ്രാർത്ഥിക്കുകയും, ശുശ്രൂഷകൾ നിർവഹിക്കുകയും ചെയ്തു.അപ്കോൺ ക്വയർ ഗാന ശുശ്രൂഷ നടത്തുകയും, അപ്കോൺ സെക്രട്ടറി ബ്രദർ. ജോഷ്വാ ജോർജ് മാത്യു നന്ദി അർപ്പിക്കുകയും ചെയ്തു.
പ്രസ്തുത മീറ്റിങ്ങിന് അപ്കോൺ ഉപാധ്യക്ഷൻ പാസ്റ്റർ. സജി വർഗീസ്
ഭാരവാഹികളായ ബ്രദർ. ജോബിൻ പോൾ ,ബ്രദർ എബ്രഹാം മാത്യു, ബ്രദർ എ പി ദിനേശ് എന്നിവർ നേതൃത്വം കൊടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading