ഏ ജി റിവൈവൽ പ്രയറിൽ മിഷൻ ചലഞ്ച് സെമിനാർ ഏപ്രിൽ 1 മുതൽ

പുനലൂർ : എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ ഏപ്രിൽ 1 മുതൽ 3 വരെ മിഷൻ ചലഞ്ച് ക്രമീകരിച്ചിരിക്കുന്നു. ദിവസവും രാത്രി 8 മുതൽ 10 വരെ നടക്കുന്ന മീറ്റിംഗുകളിൽ പാസ്റ്റർമാരായ ടി.എ.ശാമുവേൽ (നോർത്തീസ്റ്റ് ഇന്ത്യ), സജി മാത്യു
( ഗുജറാത്ത്) ബിജു വർഗീസ് (മധ്യപ്രദേശ്) എന്നിവർ മിഷൻ ചലഞ്ച് സന്ദേശങ്ങൾ നല്കും. പാസ്റ്റർ എബിൻ സി.അലക്സ് (കാനഡ), ബിജോ ജി.ബാബു ( ബഹ്റിൻ), പാസ്റ്റർ ജാക്സൺ ജയിംസ് (അയർലൻഡ്) എന്നിവർ ഗാനശുശ്രുഷ നയിക്കും.പാസ്റ്റർമാരായ കെ.എസ്.സാമുവേൽ (മധ്യമേഖല), സാബു ടി. സാം (ദക്ഷിണമേഖല), ജോമോൻ എം.വി (ഉത്തരമേഖല ) എന്നിവർ ഓരോ ദിവസങ്ങളിലും അധ്യക്ഷൻമാരാകും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയാതെ ആറു മാസം പിന്നിടുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. പ്രാർത്ഥനാ സംബന്ധിയായ വ്യത്യസ്തങ്ങളായ ആത്മീക പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ), മനോജ് വർഗീസ് (സെക്രട്ടറി), ഡി.കുമാർ ദാസ് (ട്രഷറാർ), കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), എം.ജെ.ക്രിസ്റ്റഫർ ( കമ്മിറ്റി മെമ്പർ) എന്നിവർ നേതൃത്വം നല്കുന്നു.
Zoom ID: 89270649969
പാസ്കോഡ്: 2023

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading