എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് സീസൺ 18 ഡിസംബർ 5ന്
ആൽപ്പാറ: ബൈബിൾ വായന പ്രോത്സാഹിപ്പിക്കുന്നതിനായി വർഷംതോറും നടത്തിവരുന്ന എൻറിച്ച്മെന്റ് ബൈബിൾ ക്വിസിന്റെ 18-ാം സീസൺ ഡിസംബർ 5ന് ആൽപ്പാറ ഹെബ്രോൻ സഭയിൽ നടക്കും.

1 ശമൂവേൽ, 2 ശമൂവേൽ, മർക്കോസിന്റെ സുവിശേഷം, എഫെസ്യർ ലേഖനം എന്നീ ബൈബിൾ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് ഈ വർഷത്തെ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 10,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 2,500 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. കൂടാതെ, മറ്റ് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.
പ്രായപരിധിയില്ലാതെ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. സഭാ-സംഘടനാ വ്യത്യാസമില്ലാതെ ഏവർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഓൺലൈനായും ഓഫ്‌ലൈനായും മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.

- Advertisement -


Comments are closed.