ഐ പി സി ഈരാറ്റുപേട്ട സെന്റർ കൺവെൻഷൻ ഏപ്രിൽ മൂന്ന് മുതൽ

ഈരാറ്റുപേട്ട: പതിനൊന്നാമത് ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ഈരാറ്റുപേട്ട സെന്റർ കൺവെൻഷൻ ഏപ്രിൽ 3-ബുധൻ മുതൽ 7-ഞായർ വരെ ഈരാറ്റുപേട്ട ഐപിസി ഷെക്കേന ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെടും. സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ രാജേഷ് പ്ലാത്തോട്ടം ഉദ്ഘാടനം നിർവഹിക്കും. പകൽ യോഗങ്ങൾ രാവിലെ പത്തു മുതൽ ഒന്ന് വരെയും രാത്രി യോഗങ്ങൾ വൈകുന്നേരം ആറു മുതൽ ഒൻപതു മണി വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർമാരായ റോബിൻസൺ ഗൂഡല്ലൂർ, കെ. എ. എബ്രഹാം തിരുവല്ല, പ്രിൻസ് തോമസ് റാന്നി, അനീഷ്‌ ഏലപ്പാറ, ദുരൈ രാജ് തമിഴ്നാട് എന്നിവർ തിരുവചനത്തിൽ നിന്നും സംസാരിക്കും. ഷെക്കേന വോയിസ്‌ ഈരാറ്റുപേട്ട സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading