ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷന് അനുഗ്രഹീത തുടക്കം

മല്ലപ്പള്ളി : ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷന് അനുഗ്രഹീത തുടക്കം. കൺവൻഷൻ ജനറൽ കോഡിനേറ്റർ പാസ്റ്റർ എബ്രഹാം തോമസ് അദ്യക്ഷത വഹിക്കുകയും പാസ്റ്റർ ടി എം വർഗ്ഗീസ് പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിക്കുകയും ചെയതു. യേശുവിന്റെ ജനനം ലോക ചരിത്രത്തിലെ മഹാൽഭുതം . കർത്താവിന്റെ വരവ് ആസന്നമായതിനാൽ ദൈവ സഭ ഒരുങ്ങണമെന്നും മുഖ്യ സന്ദേശത്തിൽ ശാരോൻ ഫെലോഷിപ്പ് മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്കുട്ടി ആഹ്വാനം ചെയതു. റീജിയൻ പാസ്റ്റർ ജോൺ വി ജേക്കബ് , റീജിയൻ സെക്രട്ടറി എബ്രഹാം കുരിയാക്കോസ് , സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസഫ് കുര്യൻ , സെക്ഷൻ പാസ്റ്റർമാരായ ഗോഡ്സൻ സി സണ്ണി , ബാബു മാത്യു എന്നിവർ നേതൃത്വം നൽകി. പാസ്റ്റർ ഷൈബി സൈമൺ , പാസ്റ്റർ ജോബിൻ മണി എന്നിവർ ശാരോൻ സെന്റർ ക്വെയറിനു നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.