റ്റി.പി.എം സീനിയർ സെന്റർ പാസ്റ്റർ സി എൽ സാമുവേൽ (ബാബുച്ചായാൻ 73) അക്കരെ നാട്ടിൽ


തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ സീനിയർ സെന്റർ പാസ്‌റ്ററും തിരുവല്ല സെന്ററിന്റെ ചുമതല വഹിക്കുന്ന പാസ്റ്റർ സി എൽ സാമുവേൽ (ബാബുച്ചായാൻ 73) നിത്യതയിൽ. സംസ്കാരം നാളെ മാർച്ച് 26 ന് രാവിലെ 9 മണിക്ക്
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിനു സമീപമുള്ള റ്റി പി എം സെന്റർ ഫെയ്‌ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം കുറ്റപുഴ റ്റി.പി.എം സെമിത്തേരിയിൽ.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൾ
തൃശൂർ, കോഴിക്കോട്, കോട്ടയം,
പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, തിരുവല്ല സെന്ററുകളിൽ ശുശ്രൂഷ ചെയ്തു.
1951 ൽ പൂയപ്പള്ളി അമ്പലകുന്നിൽ ജനിച്ച പാസ്റ്റർ സി എൽ സാമുവേൽ തന്റെ മാതാവിന്റെ മരണത്തെ തുടർന്ന് 1956 മുതൽ ഫെയ്‌ത്ത് ഹോമിലാണ് വളർന്നത്. 1974 ൽ ദൈവവിളി ലഭിച്ചതിനെ തുടർന്ന് എറണാകുളത്തെ വെച്ച് സുവിശേഷ വേലക്കായി ഇറങ്ങി തിരിച്ചു. പിതാവ് പരേതനായ പാസ്റ്റർ സി കെ ലൂക്കോസ്.
സഹോദരങ്ങൾ: മദർ കുഞ്ഞമ്മ ലൂക്കോസ് (റ്റി.പി.എം തൃശൂർ സെന്റർ), സി.എൽ.ജോണി (തൃശൂർ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.