ക്രൈസ്തവ എഴുത്തുപുര യുകെ ചാപ്റ്റർ കൺവൻഷൻ അനുഗ്രഹിതമായി നടന്നു

വെമ്പ്ളി (ലണ്ടൻ): ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ രണ്ടാമത് വാർഷിക കൺവൻഷൻ വെമ്പ്ളി ക്രിസ്ത്യൻ ഫെൽലോഷിപ് സഭയിൽ വച്ച് ഇന്നലെ അനുഗ്രഹിതമായി നടത്തപ്പെട്ടു. പാസ്റ്റർ ജോജി ബാബു ജോർജ് പ്രാർത്ഥിച്ച് ആരംഭിച്ച കൺവൻഷൻ കെ.ഇ യൂ.കെ അപ്പർ റൂം പ്രയർ കോർഡിനേറ്റർ പാസ്റ്റർ ആശിഷ് എബ്രഹാം പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു. യൂ.കെ ചാപ്റ്റർ മീഡിയ കോർഡിനേറ്ററും സംഗീത സംവിധായകനുമായ ഡെൻസിൽ വിത്സന്റെ നേതൃത്വത്തിൽ യു.കെ ചാപ്റ്ററിലെ അനുഗ്രഹിത കലാകാരന്മാർക്കൊപ്പം ക്രൈസ്തവ കൈരളിക്ക് സുപരിചിതയായ ഗായിക സുമി സണ്ണിയും ചേർന്ന് മനോഹരമായി ഗാനങ്ങൾ ആലപിച്ചു.

ചടങ്ങിൽ യുകെ മലയാളികൾക്ക് പ്രിയങ്കരനായ സിലിബ്രിറ്റി ഷെഫ് ജോമോൻ കുരിയാക്കോസ് മുഖ്യ അഥിതിയായി പങ്കെടുത്തു. സ്റ്റുഡന്റ് വിസയിൽ ചതിക്കപ്പെട്ടു യൂകെയിൽ എത്തപ്പെടുകയും, തുടർന്നുള്ള കനൽ വഴികളിലൂടെ തന്റെ ആത്മ ധൈര്യവും ദൈവാശ്രയവും കൈവിടാതെ കഠിനാധ്വാനത്തിലൂടെ ഉയർച്ചയുടെ പടവുകൾ ഒന്നൊന്നായി നടന്നുകയറി ഇന്ന് യൂ.കെയിലെ ഏറ്റവും പ്രായം കുറഞ്ഞ എക്സിക്യൂട്ടീവ് ഷെഫ് ആയി മാറിയ തന്റെ അനുഭവ സാക്ഷ്യം ഏവർക്കും പ്രചോദനമായി മാറി. ഷെഫ് ജോമോന്റെ നേട്ടങ്ങൾക്കുള്ള അംഗീകരമായി ക്രൈസ്തവ എഴുത്തുപുര സമ്മാനിച്ച മെമെന്റോ ലണ്ടൻ പെന്റക്കോസ്റ്റൽ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ ഷെഫ് ജോമോന് കൈമാറുകയും വെബ്ലി ക്രിസ്ത്യൻ ഫെൽലോഷിപ് സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെയ്സ് ജോർജ് ജോമോനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. മുഖ്യ പ്രസംഗകനായിരുന്നു സ്കോട്ട്ൻഡിലെ ഗ്ലാസ്ഗോയിൽ നിന്നുള്ള പാസ്റ്റർ ഹാരിസ്സൻ മോസ്സസ് ഈ കാലഘത്തിന് അനുയോജ്യമായ ശക്തമായ ദൈവീക സന്ദേശം കൈമാറി.

ഇവാ. ഗോഡ്വിൻ പോളിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട കൺവൻഷനിൽ വച്ച് ഓസ്ട്രേലിയയിലേക്ക് കുടിയേറിപോകുന്ന ക്രൈസ്തവ എഴുത്തുപുര മാനേജ്മെന്റ് അംഗവും മീഡിയ ഡയറക്ടറുമായ ഷൈജു മാത്യുവിനെ ചാപ്റ്റർ അംഗങ്ങളുടെ സ്നേഹ സൂചകമായുള്ള മെമെന്റോ നൽകി ആദരിച്ചു. ഇവാ. റിജോയിസ് രാജൻ കടന്നുവന്നവർക്ക് നന്ദിയറിയിച്ചു. ക്രൈസ്തവ എഴുത്തുപുര യൂകെ ചാപ്റ്റർ പ്രസിഡന്റ് ഇവാ. പ്രിൻസ് യോഹന്നാൻ, സെക്രട്ടറി ഇവാ. ബിജോയ്‌ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള ചാപ്റ്റർ അംഗങ്ങളുടെ ടീം ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. കടന്നുവന്നവർക്ക് ഭക്ഷണ ക്രമീകരണം ഉണ്ടായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.