മൂല്യനിർണ്ണയ നിർദ്ദേശം പിൻവലിച്ച തീരുമാനം സ്വാഗതാർഹം: നാഷനൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്

KE News Desk Kerala

തിരുവല്ല : ഈസ്റ്റർ ദിനത്തിൽ മൂല്യനിർണ്ണയ ക്യാമ്പിന് അധ്യാപകർ ജോലിക്ക് എത്തണമെന്ന നിർദ്ദേശം പിൻവലിച്ച സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് നാഷനൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി. മാർച്ച് 27 വരെ പരീക്ഷ നടക്കുന്നതിനാൽ പെസഹാ വ്യാഴം , ദുഃഖവെള്ളി തുടങ്ങിയ ദിവസങ്ങളിൽ അധ്യാപകർക്ക് ക്യാമ്പിൽ എത്തിച്ചേരണമായിരുന്നു. ക്രൈസ്തവർക്ക് ഏറെ പ്രാധാന്യമുള്ള
പീഡാനുഭവ ആഴ്ചകളിൽ നടത്തുന്ന മൂല്യനിർണ്ണയ ക്യാമ്പ് മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈസ്തവ സംഘടനകൾ സർക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. സംസ്ഥാന പ്രസിഡൻ്റ് ഡോ പ്രകാശ് പി തോമസ്, ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട്, ഫാദർ പവിത്രസിങ്, പാസ്റ്റർ ഉമ്മൻ ജേക്കബ്, ഫാദർ ജോണു കുട്ടി, ഫാദർ ഗീവർഗീസ് കൊടിയാട്ട്, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാദർ പി എ ഫിലിപ്പ്, ഷിബു കെ തമ്പി, ഷാജി ടി ഫിലിപ്പ്, കോശി ജോർജ്, വി ജി ഷാജി എന്നിവർ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.