യു കെയിൽ മലയാളി നഴ്സ് ക്യാൻസർ രോഗബാധയെ തുടർന്ന് നിര്യാതയായി

കേംബ്രിഡ്ജ്: രണ്ട് വര്‍ഷമായി യു കെയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി കേംബ്രിഡ്ജ് ആഡംബ്രൂക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ റ്റീന സൂസന്‍ തോമസാണ് ക്യാൻസർ രോഗബാധയെ തുടർന്ന് യു കെ യിൽ മരണമടഞ്ഞത്. സെന്റ് ഇംഗ്‌നേഷ്യസ് ഏലിയാസ് യാക്കോബറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് കേംബ്രിഡ്ജ് ഇടവകാംഗമായ അനീഷ് മണിയുടെ ഭാര്യയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.
രണ്ട് വര്‍ഷം മുമ്പാണ് റ്റീനയും കുടുംബവും യു കെ യിലെക്കെത്തിയത്. റ്റീനയ്ക്ക് വളരെ അടുത്താണ് കാന്‍സര്‍ രോഗം കണ്ടെത്തിയത്. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകള്‍ക്കുള്ളിലെത്തിയ മരണം ഇനിയും വിശ്വസിക്കാന്‍ കഴിതെ വിതുമ്പുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.


- Advertisement -


Comments are closed.