പാമ്പാടിയിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ട് യുവതികൾ മരിച്ചു
മീനടം സ്വദേശിനി അഷ്ലി ആൻ തോമസ്,(25),പാമ്പാടി സ്വദേശിനി കൃപ (24) എന്നിവരാണ് മരിച്ചത്.
കോട്ടയം: ദേശീയപാത 183-ൽ പാമ്പാടി പതിമൂന്നാം മൈലിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ മരിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതോടെ പാമ്പാടി കടുവംഭാഗം പ്രദേശത്താണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മീനടം സ്വദേശിനി അഷ്ലി ആൻ തോമസ് (25), പാമ്പാടി സ്വദേശിനി കൃപ (24) എന്നിവരാണ് മരിച്ചത്.


മീനടം വട്ടക്കാവുങ്കൽ തോമസ് (കൊച്ചുമോൻ)ന്റെ മകളാണ് അഷ്ലി ആൻ തോമസ്. പാമ്പാടി പൊത്തൻപുറം കടുവംഭാഗത്ത് താമസിക്കുന്ന, ബ്ലോസം വാലി ഡയറക്ടർ കുര്യാക്കോസച്ചന്റെ മകളാണ് കൃപ.
കോട്ടയം–കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ഒരേ ദിശയിൽ സഞ്ചരിച്ച
ബസും യുവതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ഇരു വാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പതിമൂന്നാം മൈലിൽവെച്ച് സ്കൂട്ടർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

- Advertisement -


Comments are closed.