പാസ്റ്റർ പോൾ സുരേന്ദ്രൻ അക്കരെ നാട്ടിൽ ; സംസ്കാരം ഒക്ടോബർ 24ന്
തിരുവനന്തപുരം: ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്റർ സെക്രട്ടറിയും ഗോസ്പൽ മിറർ (ജി.എം.) മീഡിയ ഡയറക്ടറുമായ പാസ്റ്റർ പോൾ സുരേന്ദ്രൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കേരളത്തിലും ചെന്നൈയിലുമായി വിവിധ സഭകളിൽ ശുശ്രൂഷകനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ക്രൈസ്തവ മാധ്യമരംഗത്തും സജീവമായിരുന്നു.

ക്രൈസ്തവ വാർത്തകളും സഭാസംബന്ധമായ വിവരങ്ങളും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ഗോസ്പൽ മിറർ മീഡിയയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു പാസ്റ്റർ പോൾ സുരേന്ദ്രൻ. 1996ൽ ഗിൽഗൽ വോയ്സ് എന്ന മാസികയിലൂടെ ആരംഭിച്ച മാധ്യമപ്രവർത്തനം പിന്നീട് ഗോസ്പൽ മിറർ എന്ന പേരിൽ വളരുകയും 2019ൽ ഓൺലൈൻ മാധ്യമമായി വികസിക്കുകയും ചെയ്തു.
ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം സഭാശുശ്രൂഷയിലും ക്രൈസ്തവ മാധ്യമപ്രവർത്തനത്തിലും സജീവ സാന്നിധ്യമായിരുന്നു.
സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 24ന് രാവിലെ 9ന് നെടുമങ്ങാട് കാഞ്ഞിരംപാറ ഐ.പി.സി. പെനിയേൽ ചർച്ചിൽ ആരംഭിക്കും. തുടർന്ന് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ അനിത സുരേന്ദ്രൻ. മക്കൾ: അക്സ സുരേന്ദ്രൻ, കെസിയ സുരേന്ദ്രൻ, സുനിത സുരേന്ദ്രൻ. മരുമകൻ: പ്രദിൻ ബിൻസ്.

- Advertisement -


Comments are closed.