ജനം വർധനവിലേക്ക് മടങ്ങി വരണം : റവ. റ്റി വി പൗലോസ്

കായംകുളം : അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ കൂട്ടായ്മ യോഗം പള്ളിക്കൽ ഏ ജി സഭയുടെ ആഭിമുഖ്യത്തിൽ വാത്തികുളം മാർത്തോമാ പാരിഷ് ഹാളിൽ വെച്ച് അനുഗ്രഹമായി നടന്നു. സെക്ഷൻ സെക്രട്ടറി പാസ്റ്റർ രാജൻ യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. പച്ചക്കാട് ശുശ്രുഷകൻ പാസ്റ്റർ രാജു ജോൺ സങ്കീർത്തനം പ്രബോധിപ്പിച്ചു.ആരാധനകൾക്ക് ബ്രദർ ലിജോ ഡേവിഡും അലൻ വി ദീപുവും നേതൃത്വം കൊടുത്തു.മധ്യസ്ഥ പ്രാർത്ഥന ഞക്കനാൽ ശുശ്രുഷകൻ പാസ്റ്റർ. ബിജുമോൻ സി നയിച്ചു.agmdc മുൻ സെക്രട്ടറി റവ. റ്റി വി പൗലോസ് മുഖ്യ സന്ദേശം നൽകി.ജനം പൈശാചിക ആധിപത്യങ്ങളെ തിരിച്ചറിഞ്ഞു വർധനവിലേക്ക് മടങ്ങിവരണമെന്ന് അദ്ദേഹം പറഞ്ഞു. സെക്ഷൻ പ്രസ്ബിറ്റർ റവ. ഫിന്നി ജോസഫ് ശുശ്രുഷകൾക്ക് എല്ലാം നേതൃത്വം കൊടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading