അജ്മാൻ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ സ്ഥാപകനും സീനിയർ ശുശ്രൂഷനുമായ പാസ്റ്റർ വി.ഓ.ചെറിയാൻ (75) അക്കരെ നാട്ടിൽ


കുറത്തികാട് : അജ്‌മാൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന്റെ സ്ഥാപകനും, മുൻ ശുശ്രൂഷകനും, ഉമ്പർനാട് അസംബ്ലി ഓഫ് ഗോഡ് ചർച്ച്, കല്ലുമല അസംബ്ലി ഓഫ് ഗോഡ് ചർച്ച് എന്നീ സഭകളുടെ സ്ഥാപകനും, കുറത്തികാട് കർമ്മേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സഭയിലെ അംഗവും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ വി ഒ ചെറിയാൻ (73 വയസ്സ്) മാർച്ച്‌ 7 വ്യായാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

യൂ എ ഇ യിലെ അസംബ്ലിസ് ഓഫ് ഗോഡ് റീജിയൻന്റെ പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിച്ച കർത്തൃദാസൻ പാസ്റ്റർ വി ഒ ചെറിയാൻ ചില വർഷങ്ങൾ റീജിയൻന്റെ പ്രസിഡന്റയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 15 ൽ പരം വർഷം ബഹ്‌റൈനിലും, 25 വർഷം യു എ ഇ യിലും കർത്തൃശുശ്രൂഷയിൽ ആയിരുന്നു. ചില നാളുകളായി ശാരീരിക സൗഖ്യമില്ലാതെ ഇരിക്കുകയായിരുന്നു.

ഭാര്യ : ലീലാമ്മ ചെറിയാൻ. മകൻ : പാസ്റ്റർ ബ്ലെസ്സൻ ചെറിയാൻ (അജ്‌മാൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, ചർച്ച് ഓഫ് റെഡീമ്ഡ് റമനെന്റ്). മരുമകൾ : നീനാ ചെറിയാൻ (യു എ ഇ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading