ക്രൈസ്തവ ദർശനം നമ്മുടെ പ്രവർത്തനങ്ങളിലൂടെ ലോകത്തിന് വെളിപ്പെടുത്തി കൊടുക്കണം: ബിഷപ്പ് ഡോ.എം.കെ.കോശി

പത്ഥ്യോപദേശസപ്തതി സമ്മേളനവും സഭാ ദിനാചരണവും നാളെ നടക്കും

തിരുവല്ല :
ക്രിസ്തുവിന്റെ ജീവൻ്റെ ഭാവം പ്രകാശിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ സമസൃഷ്ടങ്ങളെ കരുതുകയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കണ്ണീരൊപ്പുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ആയിരിക്കണം ക്രിസ്തീയ വിശ്വാസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും രക്ഷകനും വീണ്ടെടുപ്പുകാരനുമായ യേശുവിനെ ലോകത്തിന് വെളിപ്പെടുത്തി കൊടുക്കുന്നതായിരിക്കണം നമ്മുടെ കർമ്മ പദ്ധതികൾ എന്നും ബിഷപ്പ് ഡോ.എം.കെ. കോശി പറഞ്ഞു.തിരുവല്ല മഞ്ഞാടിയിൽ നടക്കുന്ന സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കൺവെൻഷനിലെ അഞ്ചാം ദിന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതു യോഗങ്ങളിൽ വാലന്റൈൻ ഡേവിഡാറും, ഡോ. പോൾ പുലിക്കോട്ടിലും മുഖ്യ പ്രഭാഷണം നടത്തി. സഭയുടെ വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട യോഗത്തിൽ ബിഷപ്പ് ഡോ. തോമസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പ്രഫ. ഡോ. ജോസി വർഗീസ് പ്രസംഗിച്ചു. വെല്ലൂർ ശാലോം ഭവന്റെയും, പ്രകാശപുരം ആശ്രമത്തിന്റെയും ആഭിമുഖ്യത്തിൽ യോഗങ്ങൾ നടത്തപ്പെട്ടു. ബിഷപ്പ് ഡോ. ടി.സി ചെറിയാൻ, റവ. കെ. എസ് ജെയിംസ്, റവ. ഡോ. ഫിന്നി അലക്സാണ്ടർ, റവ. സി.പി മർക്കോസ്, റവ. കുര്യൻ സാം വർഗീസ്, റവ. പി. ജെ സിബി, റവ. സാം മാത്യു, റവ. മോൻസി വർഗീസ്, ഡെന്നി. എൻ മത്തായി എന്നിവർ പ്രസംഗിച്ചു. റവ. വർഗീസ് മാത്യു, റവ. ജോൺസൻ മാത്യു, സിജു രാജൻ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

വിശുദ്ധ വേദപുസ്തകത്തിലെ നിർമ്മല ഉപദേശങ്ങൾ അടിസ്ഥാനമാക്കി 70 വർഷങ്ങൾക്കു മുമ്പ് ക്രൈസ്തവ സഭയിൽ ആരംഭിച്ച നവീകരണ പ്രസ്ഥാനം പത്ഥ്യോപദേശ സമിതി സപ്തതി നിറവിൽ. സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന് കാരണമായ
സമിതിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സപ്തതി ആഘോഷങ്ങൾ ഇവാൻജലിക്കൽ സഭ ജനറൽ കൺവെൻഷനോടനുബന്ധിച്ച് സഭാ ദിനമായ നാളെ രാവിലെ 10 ന് നടക്കും. പ്രിസൈഡിങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിക്കും. സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്കിന്റെ പ്രത്യേക പരിശീലനം ലഭിച്ച 70 അംഗ ഗായകസംഘവും സണ്ടേസ്കൂൾ പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ ഗായകസംഘവും ഗാനങ്ങൾ ആലപിക്കും. പത്ഥ്യോപദേശത്തിന്റെ പ്രസക്തിയെകുറിച്ചുള്ള സഭ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും, സഭയുടെ മാധ്യമ വിഭാഗം തയ്യാറാക്കിയ പത്ഥ്യോപദേശ സമിതിയുടെ ചരിത്രം ഉൾക്കൊള്ളുന്ന ഡോക്യുമെന്റെറിയുടെ പ്രദർശനോദ്ഘാടനവും നടക്കും.
*കൺവെൻഷനിൽ നാളെ (വെള്ളി)*

7.30: ബൈബിൾ ക്ലാസ്
9.30: സഭാദിന സ്തോത്ര ശുശ്രൂഷ -പത്ഥ്യോപദേശ സപ്തതി സമ്മേളനം
2.00: സ്ത്രീജനപ്രവർത്തന ബോർഡ് സമ്മേളനം
6.30: പൊതുസമ്മേളനം -പ്രസംഗം: റവ. ഡോ.ജേക്കബ് തോമസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.