പി.വൈ.പി.എ കൊട്ടാരക്കര മേഖലാ കൺവൻഷൻ ധ്വനി 2026, മെയ് 1, 2 തീയതികളിൽ
കൊട്ടാരക്കര: പി.വൈ.പി.എ കൊട്ടാരക്കര മേഖല സംഘടിപ്പിക്കുന്ന ആത്മീയ സമ്മേളനമായ ധ്വനി 2026 (ഹൃദയങ്ങളെ തൊടുന്ന സുവിശേഷ വിളംബരം) 2026 മെയ് 1, 2 (വെള്ളി, ശനി) തീയതികളിൽ നെല്ലിക്കുന്നം പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 5.00 മണി മുതൽ 9.00 മണി വരെയാണ് യോഗങ്ങൾ. മെയ് 1 നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഐ.പി.സി കൊട്ടാരക്കര മേഖലാ പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് കൺവൻഷൻ പ്രാർത്ഥിച്ച് സമർപ്പിക്കും.
പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ കെ. ജെ തോമസ് കുമളി എന്നിവർ രണ്ട് ദിവസങ്ങളിലായി ദൈവവചന സന്ദേശം നൽകും. ബ്രദർ ബോവസ് രാജു, ബ്രദർ എബ്രഹാം ക്രിസ്റ്റഫർ എന്നിവരോടൊപ്പം ഹോളി ഹാർപ്സ് (ചെങ്ങന്നൂർ) ആത്മീയ ഗാന ശുശ്രൂഷ നിർവഹിക്കും.
പ്രസിഡന്റ് ബ്രദർ ജെറിൻ ജി ജെയിംസ്, വൈസ് പ്രസിഡന്റ്‌മാർ പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ബ്രദർ ഷോൺ ജി വിൽസൺ, സെക്രട്ടറി ബ്രദർ മാത്യു ജോൺ, ജോയിന്റ് സെക്രട്ടറിമാർ ഇവാ: സബിൻ പാറക്കടവിൽ, സിസ്റ്റർ അമൃത ഷിബിൻ ഗിലെയാദ്, ട്രഷറർ ബ്രദർ ബിബിൻ സാം വെട്ടിക്കൽ, പബ്ലിസിറ്റി ബ്രദർ എബിൻ പൊന്നച്ചൻ എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.

- Advertisement -


Comments are closed, but trackbacks and pingbacks are open.