റ്റി.പി.എം കട്ടപ്പന സെന്റർ കൺവൻഷൻ നാളെ മുതൽ

കട്ടപ്പന: ദി പെന്തെക്കൊസ്ത് മിഷൻ കട്ടപ്പന സെന്റർ വാർഷിക കൺവൻഷൻ നാളെ ഏപ്രിൽ 23 മുതൽ 26 ഞായർ വരെ പാറക്കടവ് റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ വെച്ച് നടക്കും.

News Middle Advt Banner

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കട്ടപ്പന സെന്ററിലെ 20 ഓളം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗം നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading