ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ ഫൗണ്ടേഴ്സ് ഡേയുടെ ഭാഗമായി അലുമ്നി റിഫ്രഷർ കോഴ്‌സ് മെയ് 20 ന്

KE News Desk | Pathanamthitta

മണക്കാല: ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ ഫൗണ്ടേഴ്സ് ഡേയുടെ ഭാഗമായി അലുമ്നി റിഫ്രഷർ കോഴ്‌സ് സംഘടിപ്പിക്കുന്നു. മെയ് 20ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ എഫ്.ടി.എസ് ചാപ്പലിൽ നടക്കുന്ന പരിപാടിയിൽ അഡ്വ. റോബിൻ ക്രിസ്റ്റഫർ എൽ.എൽ.എം ക്ലാസ് നയിക്കും. എ.ഡി.എഫ് ഇന്റർനാഷണലിന്റെ ലീഗൽ കൗൺസലും അസിം പ്രേംജി യൂണിവേഴ്സിറ്റിയിലും സെന്റ് ജോസഫ് കോളേജ് ഓഫ് ലോയിലും അഡ്ജന്റ് ഫാക്കൽറ്റിയുമായ അദ്ദേഹം പ്രശസ്ത നിയമ വിദഗ്ധനാണ്. “ഭരണഘടനയും ന്യൂനപക്ഷങ്ങളും: അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, സമകാലിക വെല്ലുവിളികൾ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.
ചോദ്യോത്തരവേളയും പാനൽ ചർച്ചയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. താൽപര്യമുള്ള അലുമ്നികൾ മെയ് 15നകം ഗൂഗിൾ ഫോം മുഖേന രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading