ചെല്ലക്കാട് ചര്‍ച്ച് ഓഫ് ഗോഡ് സഭ സുവര്‍ണ ജൂബിലി നിറവില്‍

റാന്നി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് റാന്നി ഈസ്റ്റ് സെന്ററില്‍ ചെല്ലക്കാട് സഭ സുവര്‍ണ ജൂബിലി നിറവില്‍ എത്തിച്ചേര്‍ന്നു.1973-ല്‍ പരേതനായ എലിമുള്ളംപ്ലാക്കല്‍ ദത്തോച്ചായന്റെ ഭവനത്തില്‍ ആരംഭം കുറിച്ചതാണ് ചെല്ലക്കാട് ദൈവസഭ. കാലകാലങ്ങളിലെ ഇവിടെ ശുശ്രൂഷിച്ച പാസ്റ്റര്‍മാരുടെയും വിശ്വാസ സമൂഹത്തിന്റെയും പ്രവര്‍ത്തനത്തനത്തിന്റെ പരിണിത ഫലമായും, സഭാ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയാലും നാളിതു വരെ സുവിശേഷികരണ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുവാന്‍ സഭയ്ക്ക് സാദ്ധ്യമായി തീര്‍ന്നു. കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍ സമൂഹത്തില്‍ കൃത്യമായ സ്ഥാനമുറപ്പിക്കുവാനും സാധിച്ചു.

2023 ഡിസംബര്‍ 25ന് ചെല്ലക്കാട് സഭാ ഹാളില്‍ ജൂബിലി സമ്മേളനം നടക്കും. സമ്മേളനത്തിന് റാന്നി സെന്റര്‍ ശുശ്രൂഷകനും ചെല്ലക്കാട് സഭാശുശ്രൂഷകനുമായ പാസ്റ്റര്‍ പി.സി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. ചര്‍ച്ച് ഓഫ് ഗോഡ് ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനും കേരളാ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പുമായ പാസ്റ്റര്‍ സി.സി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കൊല്ലം കൊട്ടാരക്കര രൂപത ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്ജ്, പെന്തക്കോസ്തല്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും വേള്‍ഡ് മിഷന്‍ ഇവാഞ്ചലിസം സഭയുടെ പ്രസിഡന്റുമായ പാസ്റ്റര്‍ ഓ. എം രാജുക്കുട്ടി എന്നിവര്‍ മുഖ്യ സന്ദേശം നല്കും.

പത്തനംതിട്ട എം.പി ആന്റോ ആന്റണി, റാന്നി എം.എല്‍. എ പ്രമോദ് നാരയണന്‍, മുന്‍ എം. എല്‍. എ രാജു ഏബ്രഹാം തുടങ്ങി വിവിധ സാമൂഹിക, സാംസ്‌കാരിക മതനേതക്കന്മാര്‍ ആശംസ സന്ദേശം അറിയിക്കും. ചെല്ലക്കാട് സഭാ കമ്മറ്റി യോഗത്തിന് നേതൃത്വം നല്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.