ഉണർന്നെഴുന്നേൽക്കാം: പാസ്റ്റർ ജോൺ തോമസ്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

തിരുവല്ല: കർത്താവ് നമ്മെ വിളിച്ചിരിക്കുന്ന ഉദ്ദേശത്തിലേക്കു മുന്നേറുവാൻ നാം എഴുന്നേൽക്കണമെന്ന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ്. ദൈവം കരുണയുള്ളവനായതുകൊണ്ടാണ് അവിടുന്ന് നമ്മോടു കൂടെ ഇരിക്കുന്നത്. അതിനാൽ ദൈവത്തിൽ ആശ്രയിച്ചു ദൗത്യം നിർവഹിക്കാൻ ഒരുങ്ങണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് കെ, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ്, മാനേജിങ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസ് ജോസഫ്, പാസ്റ്റർ സാം തോമസ്, പാസ്റ്റർ സാം ജി കോശി, പാസ്റ്റർ വൽസൻ ജോർജ്, ബ്രദർ ജെയിംസ് ഉമ്മൻ, പാസ്റ്റർ ജോമോൻ ജോസഫ്, പാസ്റ്റർ ഫിലിപ്പ് എബ്രഹാം, സിസ്റ്റർ ഏലിയാമ്മ കോശി, ബ്രദർ ഷിജു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. പാസ്റ്റർമാരായ നൈനാൻ കെ ജോർജ്, സാം ഫിലിപ്പ്, ഷാജി പാപ്പച്ചൻ, അനിൽ കെ കോശി, ബ്രദർ കെ തങ്കച്ചൻ എന്നിവർ പ്രാർത്ഥിച്ചു. ട്രഷറർ ബ്രദർ രാജൻ ഈശോ നന്ദി അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.