സുവെല്ല ബ്രാവർമാനെ യുകെ ഹോം സെക്രട്ടറി സ്ഥാനത്ത് നിന്ന് ഋഷി സുനക് പുറത്താക്കി

ലണ്ടൻ: ബ്രിട്ടനിലെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാനെ പുറത്താക്കി. പലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച ടൈംസ് മാധ്യമത്തിൽ എഴുതിയ ലേഖനത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിൽ കുറ്റാരോപിതനായ ഇന്ത്യൻ വംശജ സുവെല്ല ബ്രാവർമാനെ യുകെ ഹോം സെക്രട്ടറി സ്ഥാനത്ത് നിന്ന് തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രി ഋഷി സുനക് പുറത്താക്കി, ഉടൻ തന്നെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയെ പകരം നിയമിച്ചു.

ഹോം സെക്രട്ടറി സ്ഥാനത്തുനിന്നും ഇത് രണ്ടാം തവണയാണ് സുവെല്ല പുറത്താകുന്നത്. പലസ്തീന്‍ അനുകൂല റാലികളിലെ ചില തീവ്രവാദ ഘടകങ്ങള്‍ക്ക് നേരെ മെട്രോപൊളിറ്റന്‍ പൊലീസ് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ടൈംസ് യുകെയിലെ ലേഖനത്തില്‍ ബ്രേവര്‍മാന്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ സുവെല്ലയെ പുറത്താക്കണമെന്ന സമ്മര്‍ദ്ദം ഋഷി സുനകിന് മേല്‍ ശക്തമായിരുന്നു. ബ്രിട്ടനിലെ തെരുവുകളില്‍ പലസ്തീന്‍ പതാകകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതിന് പൊലീസ് മേധാവിമാര്‍ക്ക് ബ്രേവര്‍മാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പലസ്തീന്‍ പതാക പ്രദര്‍ശിപ്പിക്കുന്നത് നിയമപരമല്ലെന്നും, ഭീകരതയ്ക്ക് നല്‍കുന്ന പിന്തുണയായി കണക്കാക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്.

ബ്രാവർമാന്റെ സർക്കാരിൽ നിന്നുള്ള വിടവാങ്ങലിന് ശേഷം ക്ലെവർലി ആഭ്യന്തര സെക്രട്ടറിയാകുകയാണെന്ന് 10-ാം നമ്പർ ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. ഋഷി സുനക് സർക്കാർ വിടാൻ സുവെല്ല ബ്രാവർമാനോട് ആവശ്യപ്പെട്ടു എന്ന് സർക്കാർ വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading