കവിത: നോവ് കിട്ടിയവൾ | എസ്ഥേർ റ്റി.ആർ, തിരുവനന്തപുരം

വിജനമാപാതയില്‍
പാതയോരത്തായ്
വിതുമ്പുന്നകണ്ണുമായ്
കാത്തിരിക്കുന്നവൾ

ആരോരുമില്ലെന്ന-
തോർത്തിടുമ്പോൾ
ആര്‍ത്തിരമ്പുന്നൂ
മഹാസമുദ്രം

ഉള്ളിലെനോവിന്റെ
നേർവീഥിയിൽ
ഉത്തരംതേടി
തകര്‍ന്നിരുന്നു

ഉരുകിയെരിയുന്ന
മെഴുതിരിനാളമായ്
ഉലകിലീനാമ്പിട്ട
ക്ഷണജീവിതം

പുലരുന്നപുലരി
ക്കായ്കാത്തിരിക്കും
ഞാനുമാവാടുന്ന
പുല്ലുപോലെ

ഒത്തിരിയൊന്നുമേ
തേവയില്ലെങ്കിലും
ഇത്തിരിയാണേലും
ധന്യമാണേ…..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.