കവിത: ദൈവ സ്നേഹം | ബെന്നി ജി മണലി

അങ്ങകലെ നഭസ്സിൽ മിന്നുന്ന താരാ ഗണങ്ങൾക്കു
ഈ ഭൂവിനെ പ്രണയിക്കാൻ മോഹമാണ്
ചിന്ന ഗ്രഹമായും ,, ഉൽക്കയുമായവർ
വന്നു പറന്നീ ഭൂമിയിലേക്ക് തൻ പ്രണയത്തിനായി

അങ്ങ് ആകാശ വീചിയിൽ വിലസും മേഘത്തിനും
ഈ ഭൂമിയെ പുണരുവാനാണ് മോഹം
മഞ്ഞും , മഴയും, തുഷാരവും ആയി അവ
ഈ ഭൂമിയിലേറ്റം പടർന്നിറങ്ങി

മാനം മുട്ടെ വളർന്നു പടർന്നൊരീ മാകന്ദത്തിനും
ഈ ധരാത്രിയെ തന്നെ പ്രണയിക്കണം
തളിരും ,പൂവും കണ്ണിമാങ്ങയും പിന്നെ ഞെട്ടറ്റു വീഴുന്ന
മാമ്പഴവുംമായി ഈ ഭൂവിലേക്കേറ്റം അലിഞ്ഞു ചേർന്ന്

അങ്ങ് സ്വർഗാധി സ്വർഗത്തിൽ വാഴും താതനും
ഭൂമിയോടും തൻ മക്കളോടും സ്‌നേഹം
തന്റെ മടിയിൽ ഇരിക്കുന്ന പുത്രനെ
ബലിയായി നൽകി കാൽവരിയിൽ

പുത്രനോ സ്നേഹത്തതിൻ മൂർത്തി ഭാവമായ്
ഏറ്റു ഏറെ നിന്ദ പതിഹാസവും
ഒറ്റപെടുത്തഅലും തിരസ്കാരവും പിന്നെ
ഏറെ സ്നേഹിച്ച കൂട്ടാമോ തള്ളി പറഞ്ഞു

എങ്കിലും സ്നേഹിച്ചു പുത്രൻ ഈ ഭുവിനെ
ഈ ഭൂവിൽ വാഴുന്ന പാപിയാം മർത്യനെ
തന്നുടെ സ്നേഹത്തിന് ഉന്നതിയിൽ
സ്വന്ത ജീവനെ നൽകി ഈ മണ്ണിനായി

കാൽവരി തന്നിലെ പച്ച മരത്തിൽ
മൂന്നാണി മേൽ തൂങ്ങി നമുക്കായി
രക്തവും മാംസവും വെളളവും വാർന്നു
നമ്മെ സ്നേഹിക്കാൻ ബലിയായി കിടപ്പതു

ശത്രുവിൻ കോട്ടയിൽ നിന്നുള്ള മോചനം
നിത്യമാം പാപത്തിൽ നിന്നുള്ള മോചനം
സ്വന്ത രക്തത്താൽ നമുക്കായി നൽകി
നമ്മെ സ്നേഹിച്ചൊരു ദൈവ പുത്രൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.