തോമസ് വർഗീസ് (83) ഡാളസിൽ വച്ച് നിത്യതയിൽ ചേർക്കപെട്ടു

ചിക്കാഗോ : ദീർഘകാലം ചിക്കാഗോ ICAG സഭയുടെ അംഗം ആയിരുന്ന തോമസ് വർഗീസ് (തങ്കച്ചായൻ 83 വയസ് ) ഡാളസിൽ വെച്ച് ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപെട്ടു. മേഴ്‌സിയാണ് ഭാര്യ. ബോബി, ബിബി, ഡാനി എന്നിവർ മക്കളും ലീന, നറ്റാലിയ, അക്സ എന്നിവർ മരുമക്കളുമാണ്. റയൻ, നെയ്ത്തൻ ജോയൽ, ജെർമിയ,ജോഷ്വ,ഗ്രേസ് എന്നിവരാണ് കൊച്ചുമക്കൾ. 35 വർഷത്തോളം ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ സീനിയർ മാനേജർ ആയി സേവനം ചെയ്തു.

കൊച്ചിയിലുള്ള മാമംഗലം ചർച്ച് ഓഫ് ഗോഡ് സഭയുടെ ആരംഭ കാലം മുതൽ സഭയുടെ പുരോഗമനത്തിനായി പ്രവർത്തിച്ച പരേതൻ അനേക വർഷങ്ങൾ സഭയുടെ സെക്രട്ടറി ആയി സേവനം അനുഷ്‌ടിച്ചു. കുടുംബമായി ചിക്കാഗോയിൽ ആയിരുന്നപ്പോൾ ICAG സഭയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പിന്നിട് ഡാല്ലസിലേക്ക് കുടുംബമായി മാറി താമസിക്കുകയായിരുന്നു. സംസ്കാരം  14 ശനിയാഴ്ച രാവിലെ ടെക്സസ്സിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.