പാസ്റ്റർ ഫിനോയി ജോൺസൺ ഐപിസി ഒർലാന്റോ അസോസിയേറ്റ് പാസ്റ്റർ

ഫ്ലോറിഡ: ഫ്ലോറിഡയിലെ പ്രമുഖ സഭകളിലൊന്നായ ഒർലാന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ അസോസിയേറ്റ് പാസ്റ്റർ ആയി പാസ്റ്റർ ഫിനോയി ജോൺസൺ ചുമതലയേറ്റു. ഓഗസ്റ്റ് ആറിന് ഞായറാഴ്ച സഭാ ആരാധനയെ തുടർന്ന് നടന്ന ശുശ്രൂഷകളുടെ ക്രമീകരണങ്ങൾക്ക് സീനിയർ പാസ്റ്റർ ജേക്കബ് മാത്യു , സെക്രട്ടറി അലക്സാണ്ടർ ജോർജ് , ട്രഷറർ എ. വി ജോസ് , ബോർഡ് അംഗങ്ങൾ, മിനിസ്ട്രീസ് ലീഡേഴ്സ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.

ഐ.സി.പി.എഫ്, പി.വൈ.സി.ഡി തുടങ്ങിയ ഡാളസിലെ ആത്മീയ പ്രസ്ഥാനങ്ങളുടെ ഭാരവാഹിയായും ലൈഫ് വേ ചർച്ച് ഓഫ് ഗോഡ് സഭയുടെ അസോസിയേറ്റ് പാസ്റ്ററായും പ്രവർത്തി പരിചയമുള്ള പാസ്റ്റർ ഫിനോയി ജോൺസൺ ഐ.സി.പി.എഫ് ഇന്റർനാഷണൽ ബോർഡ് ഓഫ് ഡയറക്ടർ അംഗം കൂടിയാണ് . ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും ദൈവ വചന വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സി.വി.എസ് ഫാർമസി ഹെൽത്ത് കസ്റ്റമർ സപ്പോർട്ട് ടീമിന്റെ ലീഡ് ഡയറക്ടറായി ഔദ്യോഗിക ജീവിതം നയിക്കുന്നതിനോടൊപ്പം കമ്പോഡിയ, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തനത്തിൽ പങ്കാളിയായും പ്രവർത്തിക്കുന്നു. ഭാര്യ സുനി ജോൺസൺ. മക്കൾ: അലക്സാണ്ടർ, അലീസ, ആൻഡ്രൂ

പാസ്റ്റർ വൈ. സഖറിയായുടെ കൊച്ചുമകനും പാസ്റ്റർ ജോൺസൺ സഖറിയയുടെ മകനുമാണ് യൂത്ത് പാസ്റ്ററായി ചുമതലയേറ്റ പാസ്റ്റർ ഫിനോയ് ജോൺസൺ. ലോക സഞ്ചാരികളുടെ അവധിക്കാല തലസ്ഥാന നഗരമായ ഒർലാന്റോ പട്ടണത്തിൽ ആത്മീയതയുടെ പ്രകാശ ഗോപുരമായി നിലകൊള്ളുന്ന ദേവാലയത്തിൽ 140 കുടുംബങ്ങളിൽ നിന്നുമായി 450 -ൽ അധികം വിശ്വാസികൾ ആരാധനയിൽ സംബന്ധിച്ചു വരുന്നു.

വാർത്താ: നിബു വെളളവന്താനം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.