പി.വൈ.പി.എ വേങ്ങൂർ യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം നടന്നു

വേങ്ങൂർ : പെന്തക്കോസ്ത് യുവജന സംഘടന വേങ്ങൂർ ബഥേൽ യൂണിറ്റിന്റെ 2023- 24 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഞായറാഴ്ച്ച സംസ്ഥാന പി.വൈ.പി.എ പ്രസിഡൻറ് സുവി മോൻസി പി മാമൻ നിർവഹിച്ചു. പി.വൈ.പി.എ പ്രസിഡന്റ് ജെറിൻ ജെയിംസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഫിന്നി ആർ ഡാൻ സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി ജിൻസ് ജോസ് പ്രവർത്തന പദ്ധതി വിശദീകരിച്ചു. രക്ഷാധികാരി പാസ്റ്റർ രാജു ഡി, പാസ്റ്റർ ബെന്നി എന്നിവർ അനുഗ്രഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഐ.പി.സി കേരള സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ്, മുൻ പി.വൈ.പി.എ സംസ്ഥാന പ്രസിഡന്റ് സുവി. വിൽസൺ ശാമുവേൽ, വേങ്ങൂർ സെന്റർ സണ്ടേസ്കൂൾ സൂപ്രണ്ട് ജോൺകുട്ടി ഡി, വേങ്ങൂർ സെന്റർ സോദരീ സമാജം പ്രസിഡന്റ് കുഞ്ഞമ്മ ഏബ്രഹാം എന്നിവർ ആശംസാ സന്ദേശങ്ങൾ അറിയിച്ചു. പി.വൈ.പി.എ ട്രഷറർ ആശിഷ് സാം കൃതജ്ഞത അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading