ശാരോൻ റൈറ്റേഴ്സ് ഫോറം അമേരിക്കൻ ചാപ്റ്ററിന് പുതിയ ഭരണസമിതി നിലവിൽ വന്നു

ഒക്ക്ലഹോമ: നോർത്ത് അമേരിക്കൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് 18-ാമത് നാഷണൽ കോൺഫ്രൻസിനോടനുബന്ധിച്ച് ജൂലെ 28 ന് റൈറ്റേഴ്സ് ഫോറം ജനറൽബോഡി നടന്നു . നോർത്ത് അമേരിക്കൻ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ബ്രദർ ജോൺസൻ ഉമ്മൻ അധ്യക്ഷനായിരുന്നു. പാസ്റ്റർ ബാബു തോമസ് പ്രാർത്ഥിച്ചാരംഭിച്ച മീറ്റിംഗിൽ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസ്തുത മീറ്റിംഗിൽ റൈറ്റേഴ്സ് ഫോറം അമേരിക്കൻ ചാപ്റ്ററിന് പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് : ബ്രദർ ജോൺസൺ ഉമ്മൻ, സെക്രട്ടറി :സിസ്റ്റർ മിനി സന്തോഷ് തര്യൻ, ട്രഷറർ : പാസ്റ്റർ എബിൻ അലക്സ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

കമ്മറ്റി മെംബേഴ്സ് : ബ്രദർ ഷാജി മണിയാറ്റ് ,
ബ്രദർ ഏബ്രഹാം വർഗ്ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു. ക്രൈസ്തവ മാധ്യമ പ്രവർത്തകരായ സാംകുട്ടി ചാക്കോ നിലമ്പൂർ ( ഹല്ലേലുയ്യ ) അച്ചൻകുഞ്ഞ് ഇലന്തൂർ (മരുപ്പച്ച ) ബ്ര: കെ എൻ റസ്സൽ (കൈസ്തവ ചിന്ത) എന്നിവർ ആശംസകൾ അറിയിച്ചു. ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ഇന്റർ നാഷണൽ പ്രവർത്തനങ്ങളെക്കുറിച്ച് എക്സിക്യൂട്ടീവ് കമ്മറ്റിയഗം പാസ്റ്റർ കെ ജെ ജോബ് വിശദീകരണം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.