മണിപ്പൂർ ഐക്യദാർഢ്യ സദസ്സ് കല്ലുമലയിൽ

മാവേലിക്കര: മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈസ്തവ ഐക്യ സമിതി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു.
ജൂലൈ 9 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മാവേലിക്കര, കല്ലുമല ബിഷപ്പ് മൂർ കോളേജ് ജംഗ്ഷനിൽ സമ്മേളനം നടക്കും.

ശ്രീ എം എസ് അരുൺകുമാർ എംഎൽഎ, മാവേലിക്കര സമ്മേളനം ഉത്ഘാടനം ചെയ്യും. പ്രഭാഷകനും സോഷ്യൽ ആക്ടിവിസ്റ്റുമായ ജെയ്സ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തും.

ശ്രീ അനി വർഗ്ഗീസ് ( കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ്& വികസനകാര്യ സ്ഥിരം കമ്മിറ്റി അധ്യക്ഷൻ, മാവേലിക്കര മുൻസിപ്പാലിറ്റി) അഭിവാദ്യം അർപ്പിച്ചു സംസാരിക്കും. അനീഷ് തോമസ് കല്ലുമല, സാം ജോൺ വെട്ടിയാർ, എം എസ് ജോൺ കൺവീനർ, സിഡിസി, ആലപ്പുഴ, കെ വി കൃഷ്ണകുമാർ, എം എം ശാമുവേൽ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.