ടാബർനാക്കിൾ പെന്തക്കോസ്ത് സഭയുടെ (TPC) മൂന്നാമത് കോൺഫറൻസ് ജൂൺ 01, 02 തീയതികളിൽ നടക്കും

വെയിൽസ്‌ (യൂ.കെ): സൗത്ത് വെയിൽസിലെ മലയാളി പെന്തക്കോസ്ത് കൂട്ടായ്മയായ ടാബർനാക്കിൾ പെന്തക്കോസ്ത് സഭയുടെ (TPC) മൂന്നാമത് വാർഷിക കോൺഫറൻസ് ജൂൺ 01, 02 (ശനി, ഞായർ) തീയതികളിൽ നടക്കും. ന്യൂപോർട്ട് പിൽ മില്ലേനിയം സെന്ററിൽ (Pill Millennium Center, Courtrybella Terrace, Newport) വച്ചു നടക്കുന്ന യോഗങ്ങളിൽ മുഖ്യ പ്രഭാഷകനായി അനുഗ്രഹിത കൺവൻഷൻ പ്രാസംഗകനും ഓക്ലഹോമയിലെ ഐ.പി.സി ഹെബ്രോൺ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസ് ഓക്ലഹോമ ദൈവ വചനത്തിൽ നിന്ന് ശുശ്രുഷിക്കും.

ടാബർനാക്കിൾ പെന്തകോസ്ത് ചർച്ച് ക്വയർ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. റ്റി.പി.സിയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പ്രിൻസ് പ്രയ്‌സൺ യോഗങ്ങൾക്ക് നേതൃത്വം നൽകും.

ക്രൈസ്തവ എഴുത്തുപുര, രഹബോത്ത് ഓൺലൈൻ എന്നീ ഫേസ്ബുക്ക് പേജിലും ടാബാർനാക്കിൾ പെന്തെക്കോസ്ത് ചർച്‌ യൂട്യൂബ് ചാനൽ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ യോഗങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading