ദോഹ: ഖത്തർ മലയാളി പെന്തക്കോസ്ത് കോൺഗ്രിഗേഷനെ (ക്യൂ. എം. പി. സി) 2026- 2027 വർഷത്തേക്ക് പുതിയ നേതൃത്വത്തിന് തിരഞ്ഞെടുത്തു. 2026 ഏപ്രിൽ മാസം 21 തീയതി അബുഹമൂറിലെ റിലീജിയസ് കോംപ്ലക്സിൽ വെച്ച് പാസ്റ്റർ സാം റ്റി ജോർജിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡൻ്റായി പാസ്റ്റർ പി.വി. ഉമ്മൻ (ദോഹ ഐപിസി), സെക്രട്ടറായി കെൻ അൽഫോൺസ് (ബഥേൽ എജി), ജോയിൻ്റ് സെക്രട്ടറായി ബിജോയ് കെ. ജോയി (ക്യൂ.പി.ഫ് ഐപിസി), ട്രഷററായി റെജി വർഗീസ് (ശാലേം ഐപിസി), പാസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറായി പാസ്റ്റർ മാത്യു പി. കുര്യൻ (ഐപിസി ഫെയ്ത്ത് സെൻ്റർ), ഗുഡ് സമരിത്യൻ കോർഡിനേറ്ററായി പാസ്റ്റർ റെജി കെ. ബഥേൽ (ബെർഷേബാ പെന്തക്കോസ്ത്) , വി. ബി. എസ് കോർഡിനേറ്ററായി പാസ്റ്റർ റോയി വർഗീസ് (ദോഹ എജി) , ഓഡിറ്ററായി സിന്ജു ചെറിയാൻ (ന്യൂ ഇന്ത്യ ചർച്ച്) എന്നിവരെ തിരഞ്ഞെടുത്തു.
പുതിയ കമ്മിറ്റിയുടെ അനുഗ്രഹത്തിനായി പാസ്റ്റർ പി. എം. ജോർജ് പ്രാർത്ഥിച്ചു അനുഗ്രഹിച്ചു. തുടർന്നു പാസ്റ്റർ സാം റ്റി. ജോർജിൻ്റെ യാത്രായപ്പ് സമ്മേളനവും നടന്നു. പ്രസ്തുത മീറ്റിങ്ങിൽ പാസ്റ്റർ ജോസ് ബേബി അധ്യക്ഷത വഹിച്ചു. ഖത്തറിലെ വിവിധ ചർച്ചകളിലെ പാസ്റ്റർമാരും വിശ്വാസികളും ആശംസ അറിയിച്ചു സംസാരിച്ചു. ക്യൂ. എം. പി. സിയുടെ വകയായി മൊമെൻ്റോയും സമ്മാനവും നൽകി ആദരിച്ചു. ദൈവദാസനും കുടുംബത്തെയും ക്യൂ. എം. പി. സി കീഴിലുള്ള ദൈവ സഭയിലെ ദൈവദാസന്മാർ പാസ്റ്റർ കോശിയുടെ നേതൃത്വത്തിൽ പ്രാർത്ഥിച്ചു അനുഗ്രഹിച്ചു.


- Advertisement -

Comments are closed.