പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും ഓർഡിനേഷൻ ശുശ്രൂഷയും

കൊൽക്കത്ത: ബംഗാളിന്റെ സുവിശേഷീകരണത്തിന്നായി ദൈവദാസന്മാരെ കൂടുതൽ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ, ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ മെയ്‌ 31 മുതൽ ജൂൺ 2 വരെ, കബർഡംഗ ഡി. എഫ് ബ്ലൈണ്ട്‌ സ്കൂളിൽ വെച്ച്, ശുശ്രൂഷകന്മാർക്കും കുടുംബത്തിനും വേണ്ടിയുള്ള ത്രിദിന മിഷൻ കോൺഫറൻസ് നടത്തപ്പെടുന്നു.

ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഫിന്നി പാറയിലിന്റെ അധ്യക്ഷതയിൽ, സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ പി. എ കുര്യൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സജി മാത്യു ഗുജറാത്ത്‌, മുഖ്യ പ്രഭാഷകൻ ആയിരിക്കും. കോൺഫറൻസിന്റെ ആദിയോടന്തം കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക സെഷനുകളും ജൂൺ 2 വെള്ളിയാഴ്ച്ച ഓർഡിനേഷൻ സർവീസും നടത്തപ്പെടുന്നതാണ്.

ബംഗാളിന്റെ വടക്കേ അറ്റമായ ഡാർജിലിങ് മുതൽ തെക്ക് മെദിനിപൂർ വരെയുള്ള ജില്ലകളിലെ ദൈവദാസന്മാരും കുടുംബങ്ങളും ഈ ത്രിദിന കോൺഫറൻസിൽ പങ്കെടുക്കും. പാസ്റ്ററന്മാരായ പ്രദീപ്‌ കുമാർ, രാജീവ് ദത്ത, രാജു മത്തായി, ബന്റി നന്തി, ജെയ്സൺ അഗസ്ത്യൻ, വിക്കി ഹേല, ഗൗർ പത്ര എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുമെന്ന് ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് ജനറൽ കൗൺസിൽ അംഗം ബ്രദർ പി സി ചാക്കോ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.